കൊച്ചി കോർപ്പറേഷനിൽ മഴക്കാല ശുചീകരണം അന്തിമഘട്ടത്തിൽ
text_fieldsകൊച്ചി: കോർപ്പറേഷന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം സമയബന്ധിതമായി നടന്നുവരികയാണെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ എല്ലാ കനാലുകളുടെയും തോടുകളിലെയും പോളയും പായലും നീക്കം ചെയ്തു കഴിഞ്ഞു. ആകെ 243 ശുചീകരണ പ്രവർത്തികളുടെ നടപടിക്രമങ്ങളാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ആരംഭിച്ചത്. ഇതാണ് ഇപ്പോൾ പൂർത്തീകരണ ഘട്ടത്തിൽ എത്തിയത്. നഗരപരിധിയിലെ എല്ലാ കാനകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ട്.
കൂടാതെ നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി അത്തരം 14 സ്ഥലങ്ങളിൽ ആവശ്യകതക്ക് അനുസരിച്ച് ആറ് എച്ച്.പി മുതൽ 25 എച്ച്.പി വരെയുള്ള പമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കനാലുകളിലെ അധികജലം ഒഴുക്കി വിടുന്നതിന് പെട്ടി പറ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം കോർപ്പറേഷൻ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ സക്ഷൻ കം ജെറ്റിങ് മെഷീൻ എം.ജി റോഡിലെ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടം ഉണ്ടാക്കിയെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.