പെയ്ത്ത് പ്രവചിക്കാനാവാതെ; രൂപവും ഭാവവും മാറി മൺസൂൺ
text_fieldsതൃശൂർ: ഒന്നും പ്രവചിക്കാനാവാത്ത സാഹചര്യം. അത്രമേൽ മാറുകയാണ് കാലവർഷം. മൺസൂൺ തുട ങ്ങുന്ന ജൂണിൽ 36ഉം ജൂലൈയിൽ 33ഉം ആഗസ്റ്റിൽ 20ഉം സെപ്റ്റംബറിൽ 12ഉം ശതമാനവുമാണ് കണക് ക്. ഇതനുസരിച്ച് ജൂണിൽ 650 മില്ലിമീറ്റർ മഴ ലഭിക്കണം. എന്നാൽ ആദ്യപാദത്തിൽ കനത്തമഴയെ ന്ന നിലയൊക്കെ എന്നോ മാറി. കഴിഞ്ഞ ഒമ്പത് വർഷം പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാവും. 2013 (1047), 2011 (780), 2018 (751) വർഷങ്ങളിൽ മാത്രമാണ് ജൂണിൽ ശരാശരിയിൽ കൂടുതൽ മഴ കിട്ടിയത്.
ബാക്കി ആറ് വർഷം ശരാശരിയിൽ താഴെയാണ് ലഭിച്ചത്. അതിൽ തന്നെ 2012 (440), 2014 (452), 2015 (562), 2016 (603) വർഷങ്ങളിൽ തീരെ കുറവ്. 2015, 2016 വർഷങ്ങളിൽ മാത്രമാണ് വരൾച്ചയുണ്ടായത്. ബാക്കി വർഷങ്ങളിൽ ശരാശരി മഴ കിട്ടി. ഈ കാലത്ത് 2013, 2018 വർഷങ്ങളിൽ മാത്രമാണ് അധിവർഷമുണ്ടായത്. അതുകൊണ്ടുതന്നെ രണ്ടാം പാദമായ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്ന ദീർഘകാല പ്രവണതയാണുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റ് പകുതിക്ക് േശഷമാണ് കനത്ത മഴ പെയ്ത് അതിവർഷമുണ്ടായത്. 19 ശതമാനം കുറവും 19 ശതമാനം കൂടുതലും ശരാശരിയിൽ ഉൾപ്പെടുമെന്നതിനാൽ ശരാശരി മഴയാണ് കഴിഞ്ഞ 15 വർഷത്തെ കണക്കെടുപ്പിൽ തെളിയുന്നത്. മാത്രമല്ല, മഴ ദിനങ്ങളും കുറയുകയാണ്. നിർത്താതെ ചിണുങ്ങി പെയ്യുന്ന മഴ ഇപ്പോൾ കുറവാണ്. പെയ്ത്ത് അതിശക്തമാണ്.
മറ്റ് ദിവസങ്ങളിൽ കനത്ത വെയിലും അനുഭവെപ്പടുന്ന നാടായി കേരളം മാറുന്നു. ഓരോ വർഷത്തെയും മൺസൂൺ വ്യത്യസ്തമായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. 321.01 മില്ലിമീറ്റർ മഴ ഇതുവരെ ലഭിച്ചു. ലഭിക്കേണ്ടത് 486.02 ആയിരുന്നു. 34 ശതമാനത്തിെൻറ കുറവ്. കാലാവസ്ഥ വ്യതിയാന നാളുകളിൽ 16 ദിവസംകൊണ്ട് മൺസൂണിനെ വിലയിരുത്താനാവില്ല.
സെപ്റ്റംബർ വരെ മൂന്ന് മാസങ്ങൾ ഉൾപ്പെടെ 97 ദിവസങ്ങൾ ഇനിയുമുള്ളതിനാൽ മഴക്കമ്മിയും വരൾച്ചയും ഇപ്പോഴേ പ്രവചിക്കേണ്ടതിെല്ലന്ന് കലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു. മഴ ലഭിക്കാതിരിക്കുന്നതിന് കാരണമായ എൽനിനോ പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ദേശീയതലത്തിൽ രണ്ടാംഘട്ടത്തിലാണ് മൺസൂൺ കനക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.