കാലവർഷം ദേശീയ തലത്തിൽ ശരാശരിയിലേക്ക്
text_fieldsതൃശൂർ: ഇക്കുറിയത്തെ മൺസൂൺ ദേശീയ ശരാശരിയായ 244 മില്ലിമീറ്ററിലേക്ക് അടുക്കുന്നു. രാ ജ്യത്താകമാനം ജൂൺ മൂന്ന്-ജൂലൈ 10 കാലത്ത് ലഭിച്ചത് 244 മി.മീ മഴയാണ്. 17 ശതമാനത്തിെൻറ കുറ വ്. ഇത് പത്തിൽ എത്തിയാൽ ദേശീയതലത്തിൽ മഴ ശരാശരിയിലാവും. മുംബൈയിലടക്കം ലഭിച്ച കന ത്ത മഴയുടെ പശ്ചാത്തലത്തിൽ മേധ്യന്ത്യയിലെ ശരാശരി മഴയായ 259ന് പകരം 257 മി.മീ മഴയാണ് ക ിട്ടിയത്. ഒരു ശതമാനം കുറവാണിത്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ 123ന് പകരം 103 മി.മീ ലഭിച്ചു. 16 ശതമാനത്തിെൻറ കുറവാണ് ഈ മേഖലയിൽ.
വടക്ക് കിഴക്കൻ മേഖലയിൽ കുറവ് 29 ശതമാനമാണ്. 477ന് പകരം 340 ആണ് ലഭിച്ചത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളത്. 219 ന് പകരം 154 മി.മീ മഴ ലഭിച്ചു. 30 ശതമാനത്തിെൻറ കുറവാണ് രേഖെപ്പടുത്തിയിരിക്കുന്നത്. ദേശീയതലത്തിൽ മഴ ശരാശരിയിൽ ലഭിച്ചാൽ മാത്രമേ ഒന്നാംവിള കൃഷിക്ക് അനുകൂല സാഹചര്യം ഒരുങ്ങൂ. മഴ ലഭിക്കാെത പോയാൽ ദേശീയ ഭക്ഷ്യോൽപാദനത്തെ ബാധിക്കും. എന്നാൽ കേരളത്തിൽ 19 ശതമാനത്തിെൻറ കുറവ് പോലും ശരാശരി മഴയായി ഗണിക്കും.
അതിനിടെ മൺസൂൺ പാത്തി വടക്കോട്ടുള്ള പ്രയാണത്തിലാണ്. അതിനാൽ ഇൗമാസം 15 ഓടെ മൺസൂണിന് താൽക്കാലിക വിരാമത്തിന് സാധ്യതയുണ്ട്. അതിനിടെ ചൊവ്വാഴ്ച പുതുതായി രൂപപ്പെട്ട ന്യൂനമർദ പാത്തിയാണ് കേരളത്തിൽ നിലവിൽ മധ്യ-വടക്കൻ ജില്ലകളിൽ മഴ പെയ്യുന്നതിന് കാരണം. കർണാടക മുതൽ വടക്കൻ കേരളം വരെ നീളുന്ന പാത്തിയാണ് പുതുതായി ഉണ്ടായത്. ഒപ്പം അറബിക്കടലിൽ നിന്ന് കരയിലേക്ക് മൺസൂൺ കാറ്റ് ശക്തവുമാണ്. അതുകൊണ്ട് അന്തരീക്ഷം മേഘാവൃതവുമാണ്.
അതേസമയം, കേരളത്തിൽ 43 ശതമാനം മഴ കുറവാണ്. 891 മി.മീ മഴ കിട്ടിയിരുന്നിടത്ത് 510 മാത്രമാണ് ഇതുവരെ ലഭിച്ചത്. കോഴിക്കോട് ലഭിച്ച 81 മി.മീറ്ററാണ് ചൊവ്വാഴ്ച ലഭിച്ച കൂടിയ മഴ. കാസർകോട് ഹോസ്ദുർഗിലും മലപ്പുറം മഞ്ചേരിയിലും 72 മി.മീ മഴ ലഭിച്ചു. മഴക്കമ്മി റിപ്പോർട്ട് െചയ്യുന്ന തെക്കൻ ജില്ലകളിൽ കൊല്ലം ജില്ലയിൽ ആര്യംകാവിൽ 70 മി.മീ മഴയുമാണ് ലഭിച്ചത്. മഴക്കുറവിൽ മലനാടുകളായ ഇടുക്കിയും വയനാടുമാണ് മുന്നിൽ. ഇടുക്കിയിൽ 56, വയനാട് 52 ശതമാനം വീതം കുറവാണുള്ളത്. പത്തനംതിട്ടയിൽ 51ഉം തൃശൂരിൽ 49ഉം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.