കാലവർഷം മേയ് 31ന്
text_fieldsതിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകൾ കേരളത്തിൽ കാലവർഷം നേരത്തേ എത്തിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി). ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് രാജ്യത്തെ വടക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ യാസിെൻറ സ്വാധീനം കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് ഒരുദിവസം നേരത്തെയാക്കുമെന്നാണ് പ്രവചനം. ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. എന്നാൽ, മേയ് 31നുതന്നെ കാലവർഷം തുടങ്ങുമെന്ന് ഐ.എം.ഡി അറിയിച്ചു.
കഴിഞ്ഞവർഷം അംഫൻ, നിസർഗ ചുഴലിക്കാറ്റുകളുടെ സ്വാധീനംമൂലം കാലവർഷം ജൂൺ ഒന്നിെനത്തി. രാജ്യത്തിെൻറ മധ്യഭാഗങ്ങളിൽ കാലവർഷം രണ്ടാഴ്ച വൈകുമെന്നും പ്രവചനമുണ്ട്. കിഴക്കൻതീരത്ത് വീശിയ ടൗട്ടേ ചുഴലിക്കാറ്റിെൻറ സ്വാധീനമാണ് ഇതിനുകാരണം.
അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.