മൺസൂൺ ഷെഡ്യൂൾ 10 മുതൽ; മംഗള നേരത്തെ, തുരന്തോ വൈകും
text_fieldsതിരുവനന്തപുരം: റെയിൽവേയുടെ മൺസൂൺ സമയപട്ടിക 10 മുതൽ നിലവിൽവരുമെന്ന് റെയിൽവേ അറിയിച്ചു. ഒക്ടോബർ 31 വരെയാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാവുക. ഇത് പ്രകാരം ട്രയിൻ നമ്പർ 12617 എറണാകുളം -നിസാമുദ്ദീൻ മംഗള എക്സ്പ്രസ് എറണാകുളത്തുനിന്ന് രാവിലെ 10.45ന് പുറപ്പെടും. നിലവിൽ ഉച്ചക്ക് 1.15നാണ് യാത്രതിരിക്കുന്നത്.
എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് (12224) വൈകിയേ യാത്ര ആരംഭിക്കൂ. നിലവിൽ രാത്രി 9.30ന് പുറപ്പെടുന്ന ട്രയിൻ പുതിയ ക്രമീകരണപ്രകാരം രാത്രി 11.30നേ യാത്ര തുടങ്ങൂ. എറണാകുളം-ഒാഖ, ഒാഖ-എറണാകുളം ട്രെയിനുകൾ (16337/16338 ) ഹാപ, ഒാഖ സ്റ്റേഷനുകൾക്കിടയിൽ താൽക്കാലികമായി റദ്ദാക്കും. തിരുനെൽവേലി, നാഗർകോവിൽ, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് ട്രെയിനുകളുടെ ആരംഭസമയത്തിൽ മാറ്റമില്ല. അതേസമയം മംഗളൂരു സ്റ്റേഷൻ പിന്നിട്ടശേഷം വൈകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.