മൺസൂൺ: കൊങ്കൺ വഴി ട്രെയിൻ സമയത്തിൽ മാറ്റം
text_fieldsപാലക്കാട്: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴി ട്രെയിൻ ഗതാഗതത്തിൽ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ മാറ്റംവരുത്തി. എറണ ാകുളം ജങ്ഷൻ-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളം ജങ്ഷനിൽ നിന്ന് 2.25 മണിക്കൂർ നേരേത്ത രാവ ിലെ 10.50ന് പുറപ്പെടും. നിസാമുദ്ദീനിൽ നിന്ന് എത്തുന്ന സമയത്തിൽ മാറ്റമില്ല. മംഗളൂരു സെൻട്രൽ-മഡ്ഗാവ് പാസഞ്ചർ ട്രെയിൻ (70106) മംഗളൂരു സെൻട്രലിൽനിന്ന് 10 മിനിറ്റ് നേരേത്ത ഉച്ചക്ക് 2.45ന് പുറപ്പെടും. മഡ്ഗാവിൽ 15 മിനിറ്റ് വൈകി രാത്രി 10.30ന് എത്തും.
മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (10215) 30 മിനിറ്റ് നേരേത്ത രാത്രി ഒമ്പതിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് എറണാകുളത്തെത്തും. മഡ്ഗാവ്-മംഗളൂരു സെൻട്രൽ ഇൻറർസിറ്റി എക്സ്പ്രസ് (22635) 15 മിനിറ്റ് നേരേത്ത വൈകീട്ട് നാലിന് പുറപ്പെട്ട് ഒരു മണിക്കൂർ വൈകി രാത്രി 11ന് മംഗളൂരു സെൻട്രലിലെത്തും. മംഗളൂരു ജങ്ഷൻ-മുംബൈ സി.എസ്.ടി എക്സ്പ്രസ് (12134) 2.50 മണിക്കൂർ വൈകി വൈകീട്ട് 4.45േന മംഗളൂരുവിൽനിന്ന് പുറപ്പെടൂ. അടുത്തദിവസം ആറു മണിക്കൂർ വൈകി രാവിലെ 10.33ന് മുംബൈയിൽ എത്തും.
മൈസൂരു വഴി പോകുന്ന കാർവാർ-മംഗളൂരു സെൻട്രൽ കെ.എസ്.ആർ ബംഗളൂരു ട്രൈ വീക്ക്ലി എക്സ്പ്രസ് (16524) 15 മിനിറ്റ് വൈകി ഉച്ചക്കുശേഷം 2.55ന് കാർവാറിൽനിന്ന് യാത്ര തിരിക്കും. നെലമംഗള വഴിയുള്ള കാർവാർ-മംഗളൂരു സെൻട്രൽ കെ.എസ്.ആർ ബംഗളൂരു ട്രൈ വീക്ക്ലി എക്സ്പ്രസ് (16514) 15 മിനിറ്റ് വൈകി ഉച്ചക്കുശേഷം 2.55ന് കാർവാറിൽനിന്ന് പുറപ്പെടും. മഡ്ഗാവ്-മംഗളൂരു സെൻട്രൽ പാസഞ്ചർ (56641) ഒരു മണിക്കൂർ വൈകി ഉച്ചക്ക് രണ്ടിന് മഡ്ഗാവിൽനിന്ന് പുറപ്പെട്ട് 40 മിനിറ്റ് വൈകി രാത്രി പത്തിന് മംഗളൂരു സെൻട്രലിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.