കാലവർഷക്കെടുതി; നഷ്ടപരിഹാരം കിട്ടാതെ കർഷകർ
text_fieldsകൊച്ചി: കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയുടേത് അടക്കം നഷ്ടപരിഹാരം ലഭിക്കാതെ സംസ്ഥാനത്തെ കർഷകർ. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചവർക്ക് സംസ്ഥാന വിഹിതം 47.60 കോടി, എസ്.ഡി.ആർ.എഫ് (സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്) വിഹിതം 2.93 കോടി, വിള ഇൻഷുറൻസ് നഷ്ടപരിഹാരം 30.32 കോടി എന്നിങ്ങനെ നൽകാനുണ്ടെന്ന് കൃഷി വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തവണ മേയ് ഒന്ന് മുതൽ ജൂൺ 22 വരെ 160.04 കോടിയാണ് കൃഷിനാശം. ഈ സാമ്പത്തിക വർഷം വിള ഇൻഷുറൻസ് നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യുന്നതിന് 33.14 കോടി രൂപ അനുവദിച്ചതിൽ 6.62 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. തെങ്ങ്, റബർ, വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, വിവിധ പച്ചക്കറി ഇനങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിങ്ങനെയാണ് കാലവർഷത്തിൽ നാശം വന്നത്.
12.78 കോടി രൂപയുടെ നെൽകൃഷി നാശം ഇത്തവണ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിൽ മാത്രം 11.17 കോടിയുടെ നെൽകൃഷി നശിച്ചു. നൂറുകണക്കിന് കർഷകർ ജപ്തി ഭീഷണിയുൾപ്പെടെ നേരിടുമ്പോഴാണ് കഴിഞ്ഞ വർഷത്തേതടക്കം തുക ലഭിക്കാത്ത സാഹചര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.