മാസശമ്പളം ആവശ്യപ്പെടും; നിർബന്ധിക്കില്ല
text_fieldsതിരുവനന്തപുരം: പുനർനിർമാണത്തിന് ഒരു മാസത്തെ ശമ്പളം നൽകാൻ നിർദേശിക്കുന്ന ഉത്തരവ് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ധനവകുപ്പ് പുറത്തിറക്കും. നിർബന്ധപൂർവം നൽകണമെന്ന് ആവശ്യപ്പെടില്ല. ‘സാലറി ചലഞ്ചി’ൽ പെങ്കടുക്കുന്നെന്നോ ഇല്ലെന്നോ അറിയിക്കുന്ന സംവിധാനമാകും വരുക.
ഒരു മാസം എന്ന് വ്യവസ്ഥ വെക്കരുതെന്നും ഇഷ്ടമുള്ള ദിവസത്തെ ശമ്പളം നൽകുന്നതിന് വ്യവസ്ഥ ഉണ്ടാകണമെന്നും ഒരു വിഭാഗം സർവിസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാനിടയില്ല. ഒരു മാസത്തിൽ കുറച്ച് ശമ്പള തുകയാണ് നൽകുന്നതെങ്കിൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകാവുന്നതാണെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഭരണപക്ഷ സംഘടനകൾ ഒരു മാസത്തെ ശമ്പളം നൽകാമെന്ന് അറിയിച്ചിരുന്നു.
ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകിയാൽ 2600 കോടിയോളം രൂപയാണ് ലഭിക്കുക. പെൻഷൻകാരോടും ഒരു മാസത്തെ പെൻഷൻ നൽകണമെന്ന് അഭ്യർഥിക്കും. 1600 കോടിയോളം രൂപ ഇതവഴി കിട്ടും. ഇവരുടെയും യോഗം ഉടൻ വിളിക്കും. ശമ്പളവും പെൻഷനും ഒന്നിച്ചോ 10 മാസം കൊണ്ട് തവണകളായോ നൽകാൻ സംവിധാനം വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.