മാസപൂജ: വാഹനങ്ങൾ പമ്പയിലേക്ക് വിടാൻ തടസ്സമെന്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: മാസപൂജക്ക് ശബരിമലയിലെത്തുന്ന ഭക്തരുടെ സ്വകാര്യവാഹനങ്ങൾ നിലക്കലിൽന ിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതിന് തടസ്സമെന്തെന്ന് ഹൈകോടതി. തീർഥാടകർ കുറ ഞ്ഞ സമയമായതിനാൽ മാസപൂജക്ക് നട തുറക്കുമ്പോൾ തൊഴാനെത്തുന്നവരുടെ വാഹനങ്ങൾ പമ്പവരെ അനുവദിക്കാനാവുമോ എന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു.
ഈ സമയങ്ങളിൽ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നതിനോട് വിയോജിപ്പില്ലെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പമ്പയിൽ പാർക്കിങ് സൗകര്യമില്ലാത്ത സാഹചര്യത്തിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ നിലക്കലിലേക്കുതന്നെ മടങ്ങേണ്ടിവരും.
ശബരിമല മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരുകേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി.മാസ്റ്റർപ്ലാൻ പ്രകാരം നടപടിയെടുക്കുന്നതിന് തടസ്സമില്ലെന്ന് ദേവസ്വം ബോർഡും അറിയിച്ചു. ഈ മാസം 17ന് മാസപൂജക്ക് നടതുറക്കുന്ന സാഹചര്യത്തിൽ ഇൗ വിഷയം 15ന് പരിഗണിക്കാൻ മാറ്റി. സ്വകാര്യവാഹനങ്ങളെ അനുവദിക്കുന്നതിൽ നിയമതടസ്സമുണ്ടെങ്കിൽ അക്കാര്യം 15നുമുമ്പ് അറിയിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.