Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി; സംസ്ഥാനത്ത്​ വൈദ്യുതി നിയന്ത്രണം
cancel
Homechevron_rightNewschevron_rightKeralachevron_rightമൂലമറ്റം വൈദ്യുതി...

മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി; സംസ്ഥാനത്ത്​ വൈദ്യുതി നിയന്ത്രണം

text_fields
bookmark_border

തൊടുപുഴ: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററി​​െൻറ ഭാഗമായ ഐസൊലേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ്​ പ്രാഥമിക വിവരം. ജനറേറ്ററുകൾ മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ്​ സംഭവം. ​ഒരെണ്ണത്തിൽ പൊട്ടിത്തെറി ഉണ്ടായതോടെ ശേഷിച്ച അഞ്ച്​ മെഷീനുക​ൾ ​അടിയന്തരമായി നിർത്തി.

വെള്ളിയാഴ്​ച വൈകീട്ട്​ ഏഴിനാണ്​ ഒാക്​സിലറി സിസ്​റ്റത്തിൽ തകരാറുണ്ടായത്​​. ജനറേറ്ററിന്​ തൊട്ടുചേർന്ന്​ ഉദ്യോഗസ്ഥരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പീക്ക്​ അവറിൽ തകരാർ ഉണ്ടായതിനാൽ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത്​ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

130 മെഗാവാട്ടി​െൻറ വീതം ആറ്​ മെഷീനുകളാണ്​ മൂലമറ്റം നിലയത്തിലുള്ളത്​. പീക്ക്​ അവറിലായതിനാൽ ഇവയെല്ലാം പൂർണതോതിൽ പ്രവർത്തിക്കുകയായിരുന്നു. 780 മെഗാവാട്ടാണ്​ പൂർണ ഉൽപാദനശേഷി. തകരാർ നീക്കി വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാൻ​ ശ്രമം നടന്നുവരുകയാണെന്ന്​ വൈദ്യുതി വകുപ്പ്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moolamattom power houseKSEB
Next Story