മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റർ തകരാർ പരിഹരിച്ചു
text_fieldsമൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന് നേരിയ തകരാർ. ഇതേതുടർന്ന് ഒന്നാം ജനറേറ്റർ 30 മണിക്കൂർ നിശ്ചലമായി. ശനിയാഴ്ച രാവിലെയാണ് ജനറേറ്റർ പ്രവർത്തനം നിർത്തിെവച്ചത്. ജനറേറ്ററിെൻറ ടർബെയിൻ ബക്കറ്റിനുണ്ടായ (റണ്ണർ ബക്കറ്റ്) നേരിയ വിള്ളലാണ് പ്രവർത്തനം നിർത്തിെവക്കാൻ കാരണം. 20 ബക്കറ്റുകൾ ഉള്ളതിൽ 16ാം നമ്പറിനാണ് വിള്ളൽ ഉണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ ബക്കറ്റിലെ വിള്ളൽ വെൽഡിങ് നടത്തി പൂർവസ്ഥിതിയിലാക്കി.
ജനറേറ്റർ 1000 മണിക്കൂർ പ്രവർത്തിച്ച് കഴിയുമ്പോൾ നടത്താറുള്ള സാധാരണ പരിശോധന നടത്തിയപ്പോഴാണ് ടർബെയിൻ ബക്കറ്റിൽ വിള്ളൽകണ്ടത്. ഉടൻ ജനറേറ്റർ പ്രവർത്തനം നിർത്തിെവച്ച് ക്രമപ്പെടുത്തുന്ന ജോലികളിലേക്ക് കടക്കുകയാണ് ചെയ്തത്. 2019ലാണ് ഈ ജനറേറ്ററിെൻറ ടർബെയിൻ ഇതിനുമുമ്പ് മാറ്റിയത്.
കുളമാവ് ഡാമിൽനിന്ന് പെൻസ്റ്റോക്ക് വഴി എത്തുന്ന ജലം ടർെബയിൻ ബക്കറ്റിൽ തട്ടിച്ചാണ് ജനറേറ്റർ കറക്കുന്നത്. ഒന്നര കിലോമീറ്ററോളം ഉയരത്തിൽനിന്ന് എത്തുന്ന ജലം ടർബയിൻ ബക്കറ്റിൽ തട്ടുന്നതുമൂലം ഒരുലക്ഷത്തി എൺപതിനായിരം കുതിരശക്തിയിലാണ് ജനറേറ്റർ കറങ്ങുന്നത്. ഇതുവഴി ദിവസം 33 ലക്ഷം യൂനിറ്റ് വൈദ്യുതിവരെ ഉൽപാദിപ്പിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.