മൂന്നാറിൽ വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈയേറി; 11 പേർക്കെതിരെ കേസ്
text_fieldsമൂന്നാർ: വ്യാജരേഖ ഉണ്ടാക്കി സർക്കാർ ഭൂമി കൈയേറിയ 11 പേർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇക്കാനഗർ സ്വദേശി പി. ജയകുമാർ, നല്ലതണ്ണി സ്വദേശി വിൽസൺ ഇൻപരാജ്, ലക്ഷ്മി സ്വദേശി ജി. ഗണേശ് രാജ, ചൊക്കനാട് വട്ടക്കാട് സ്വദേശി എസ്. ഷൺമുഖ തായ്, ചൊക്കനാട് നോർത്ത് സ്വദേശി വിനോദ് ഷൺമുഖയ്യ, സെവൻമല സ്വദേശി പി. രാജൻ, തെന്മല ഫാക്ടറി സ്വദേശി പി. ഗണേശൻ, ലക്ഷ്മി സൗത്ത് സ്വദേശി കെ. മോഹന സുന്ദരം, വാഗുവര ടോപ് ഡിവിഷനിൽ എൻ. അർജുനൻ, പെരിയവൈര ചോലമല ഡിവിഷനിൽ പി. ദ്രവ്യം, ഇക്കാനഗർ സ്വദേശി മരിയ അന്തോണി എന്നിവർക്കെതിരെയാണ് കലക്ടറുടെ നിർദേശ പ്രകാരം മൂന്നാർ എസ്.ഐ കെ.എം. സന്തോഷ് കേസെടുത്തത്.
ഇവർ മൂന്നാറിെൻറ വിവിധ ഭാഗങ്ങളിൽ സർക്കാർ ഭൂമി വ്യാജരേഖകൾ ഉണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.