മുട്ടിൽ മരംമുറി: പ്രത്യേക അന്വേഷണസംഘത്തിന് 'വഴിതെറ്റുന്നു'
text_fieldsതിരുവനന്തപുരം: മുട്ടിൽ മരം മുറി കേസന്വേഷണം ശരിയായ വഴിയിൽ തന്നെയോ എന്ന സംശയം ഉയരുന്നു. മുഖ്യപ്രതികളിൽ ഭൂരിഭാഗവും ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തിെൻറ ദിശ മാറിയെന്നാണ് ആക്ഷേപം. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയ മരംമുറി കേസ് മാധ്യമ പ്രവർത്തകനും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ ഗൂഢാലോചനയെ മറികടന്നാണ് പുറത്തുവന്നത്.
ജൂണിലാണ് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. കുറ്റപത്രം 90 ദിവസത്തിനുള്ളിൽ കൊടുക്കാത്തതിനാലും പ്രതികൾെക്കതിരായ കേസ് ചുമത്താത്തതിനാലും മുഖ്യപ്രതികളിലൊരാളായ ആേൻറാ അഗസ്റ്റിനും ജോർജുകുട്ടിയും ഡ്രൈവറും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ജയിൽ ഉേദ്യാഗസ്ഥരെ ആക്രമിച്ചതിനാലാണ് മറ്റൊരു പ്രതി ആേൻറാ അഗസ്റ്റിന് ജാമ്യം ലഭിക്കാത്തത്. െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിെൻറ ഏകോപനം.
ഇതിനിടെ പ്രതികളെ പിടിക്കുന്നതിലും മുറിച്ചുകടത്തിയ മരങ്ങൾ വീണ്ടെടുക്കുന്നതിലും മുഖ്യ പങ്കുവഹിച്ച കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ് കുമാർ, മേപ്പാടി റേഞ്ച് ഒാഫിസർ എം.കെ. സമീർ എന്നിവർ സ്ഥലംമാറിയതും തിരിച്ചടിയായി. ഇതോടെ വനംവകുപ്പും മെല്ലേപ്പോക്കിലായി. ആരോപണ വിധേയനായ വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം വനപാലകൻ എൻ.ടി. സാജൻ, സമീറിെനതിരെ നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണസംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സാജൻ മുഖ്യപ്രതികളായ ആേൻറാ, റോജി, മുൻ മാധ്യമ പ്രവർത്തകൻ ദീപക് ധർമടം എന്നിവരുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി അഡീ. പി.സി.സി.എഫ് രാജേഷ് രവീന്ദ്രൻ സർക്കാറിന് റിേപ്പാർട്ട് നൽകിയിരുന്നു. അന്വേഷണം അട്ടിമറിക്കാൻ മണിക്കുന്നുമലയിൽ ഒരു സ്വകാര്യ ഭൂമിയിൽ നിയമപരമായി മരംമുറിച്ച സംഭവത്തെ തെറ്റായി ചിത്രീകരിച്ച് സമീർ ഉൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥരെ അതിൽ കുരുക്കിയിടാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു റിപ്പോർട്ട്. പക്ഷേ, സാജെനതിരെ നടപടി സ്വീകരിക്കാത്ത വനംവകുപ്പ് സ്വാഭാവിക സ്ഥലംമാറ്റം നൽകി സുരക്ഷിത ലാവണത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ സമീറിെനതിരെ സാജൻ നൽകിയ പരാതിയാണ് ഇപ്പോൾ പ്രത്യേകസംഘം പ്രാമുഖ്യത്തോടെ അന്വേഷിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.