കാസർകോട് സദാചാര ഗുണ്ടാ ആക്രമണം: പരിക്കേറ്റയാൾ മരിച്ചു
text_fieldsകാസർകോട്: സദാചാരഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആദൂർ കൊയക്കുഡ്ലുവിലെ മരംവെട്ടുകാരനായ എ.കെ. ലക്ഷ്മണയാണ് (43) മരിച്ചത്. അഡൂർ പാണ്ടിയിലെ മനോജ് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്.
സെപ്റ്റംബർ 12ന് രാവിലെയാണ് ലക്ഷ്മണയെ ആദൂർ സ്കൂൾ ഗ്രൗണ്ടിൽ മർദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസ് സഹായത്തോടെയാണ് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. കഴിഞ്ഞദിവസം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ത്യമുണ്ടായത്.
അഡൂർ പാണ്ടിയിലെ സ്ത്രീയുടെ വീട്ടിലെത്തിയതിനെ ചോദ്യംചെയ്ത് രണ്ടംഗസംഘമാണ് ലക്ഷ്മണയെ മർദിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മർദനമേറ്റ് രണ്ടുദിവസം കഴിഞ്ഞാണ് ഇയാളെ കിലോമീറ്റർ അകലെയുള്ള ആദൂർ സ്കൂൾ ഗ്രൗണ്ടിൽ അത്യാസന്നനിലയിൽ കണ്ടത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിൽ ഇയാളുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ലക്ഷ്മണയുടെ പരാതിപ്രകാരം നേരത്തെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.