ഭദ്രമായ സമൂഹത്തിന് ധാർമിക മൂല്യങ്ങൾ അനിവാര്യം -എം.ഐ. അബ്ദുൽ അസീസ്
text_fieldsപെരുമ്പിലാവ്: കേരള സമൂഹത്തിലെ ഭൂരിഭാഗമാളുകളും ധാർമിക മൂല്യങ്ങളിലും സദാചാര നിയമങ്ങളിലും വിശ്വസിക്കുന്നവരാണെന്നും അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. മസ്ജിദ് കൗൺസിൽ കേരള സംഘടിപ്പിച്ച ഖതീബുമാരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളീയരിൽ കുടുംബത്തോടും വിവാഹത്തോടുമുള്ള പ്രതിബദ്ധത ഇല്ലാതാകുന്നുവെന്ന ഹൈകോടതിയുടെ നിരീക്ഷണം സമൂഹം ഗൗരവത്തിലെടുക്കണം. സർക്കാറിന്‍റെ പല നയങ്ങളും ഇത്തരം കാഴ്ചപ്പാടുകൾക്ക് കാരണമാവുന്നുണ്ട്. ഇത്തരം നയങ്ങളിൽനിന്ന് ഇടതുപക്ഷ സർക്കാർ പൂർണമായി പിന്മാറണമെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി കെ.എ. യൂസുഫ് ഉമരി, ഡോ. വി.എം. സാഫിർ, ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറി പി.കെ. ജമാൽ എന്നിവർ സംസാരിച്ചു. മസ്ജിദ് കൗൺസിൽ കേരള ഡയറക്ടർ ശിഹാബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ മലിക് ഷഹബാസ് സ്വാഗതം പറഞ്ഞു. കെ. ബഷീർ മുഹ്‌യിദ്ദീൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.