മൊറട്ടോറിയത്തിൽ ലാഭം കൊയ്ത് ധനകാര്യ സ്ഥാപനങ്ങൾ
text_fieldsപാലക്കാട്: ലോക്ഡൗൺ സാഹചര്യത്തിൽ വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിെൻറ ഗുണഫലം നേടിയെടുത്തത് ധനകാര്യസ്ഥാപനങ്ങൾ. വായ്പ തിരിച്ചടവിന് സാവകാശം പ്രതീക്ഷിച്ചവർക്ക് അതാത് ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് അറിയിപ്പ് ലഭിക്കാൻ തുടങ്ങിയതോടെയാണ് ഇരുട്ടടി മനസ്സിലാകുന്നത്. മാർച്ച് മുതൽ ആഗസ്റ്റ് വരെയാണ് മൊറേട്ടാറിയം കാലയളവ്. ചില നവ തലമുറ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും മോറേട്ടാറിയം കാലയളവിലും തുടർ നടപടികളുമായി മുന്നോട്ടുപോകുകയാണ്.
ചില ധനകാര്യ സ്ഥാപനങ്ങൾ വായ്പ കുടിശ്ശിക ഉടൻ അടക്കണമെന്നാവശ്യപ്പെട്ട് അറിയിപ്പ് നൽകുന്നുണ്ട്. വാഹന വായ്പയും ഗാർഹിക ഉപകരണ വായ്പയും എടുത്തവരാണ് കുടുങ്ങിയത്. ഇത്തരം വായ്പകൾ 99 ശതമാനവും അനുവദിച്ചത് സ്വകാര്യ, നവ തലമുറ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ്. മൊറേട്ടാറിയം മാനദണ്ഡം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.