മൊറട്ടോറിയം കാലാവധി കഴിഞ്ഞു; കർഷകർ മുൾമുനയിൽ
text_fieldsതിരുവനന്തപുരം: കര്‍ഷകരുടെ വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം നീട്ടുന്നതില്‍ വീ ണ്ടും പ്രതിസന്ധി. നിലവിലുണ്ടായിരുന്ന മൊറട്ടോറിയം ഇന്നലെ അവസാനിച്ചു. പുനഃക്രമീകരി ച്ച വായ്പകളുടേതടക്കം മൊറട്ടോറിയം നീട്ടാനാവില്ലെന്നാണ് ബാങ്കേഴ്സ് സമിതി നിലപാട ്. കാർഷിക വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചൂണ്ടിക്കാട്ടി ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു.
കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നാണ് ആർ.ബി.ഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചത്. ഒരുതവണ മൊറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഈ പരിഗണന നൽകിയിട്ടില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കി.
ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യക്ക് കാരണം വായ്പ തിരിച്ചടവ് മുടങ്ങിയപ്പോഴുള്ള പ്രശ്നങ്ങളാണെന്ന് വ്യക്തമായതിനെതുടർന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പക്ക് ഡിസംബർ 31വരെ മൊറട്ടോറിയം നീട്ടാൻ തീരുമാനിച്ചത്. കാർഷിക വായ്പക്കും കൃഷി പ്രധാന വരുമാനമാർഗമായ കർഷകരെടുത്ത എല്ലാത്തരം വായ്പകൾക്കുമാണ് മൊറട്ടോറിയം ഏർപ്പെടുത്തിയത്. ഇത് നടപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിെൻറ അനുമതി വേണം.
ബാങ്കേഴ്സ് സമിതി ഇതിന് അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്. ഇതോടെ ബാങ്കുകള്‍ക്ക് നാളെ മുതല്‍ ജപ്തി നടപടികളിലേക്ക് കടക്കാമെന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.