മൊറട്ടോറിയം: ഫയൽ തെരഞ്ഞെടുപ്പ് കമീഷൻ മടക്കി
text_fieldsതിരുവനന്തപുരം: കാർഷികകടങ്ങളിലെ ജപ്തിക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബർ 31വരെ നീട്ടുന്നതിനുള്ള മന്ത്രിസഭ തീര ുമാനം സംബന്ധിച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയല്‍ തിരിച്ചയച ്ചത്. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഫയ ലിൽ രേഖപ്പെടുത്തിയിട്ടില്ല.
മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്ന് ഫയലിൽ ആരാഞ്ഞിട്ടുെണ്ടന്നാണ് വിവരം. ഇക്കാര്യം വിശദമാക്കിയാല്‍ മാത്രം തുടര്‍നടപടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യൂ വകുപ്പിന് അനുമതി നൽകണമെന്ന കത്ത് സഹിതമാണ് ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അയച്ചത്. കമീഷെൻറ അനുമതി തേടാത്തതിന് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഫയലിൽ ഒപ്പുെവച്ച് കമീഷെൻറ അനുമതിക്ക് കൈമാറിയത്.
വാണിജ്യ, ദേശസാൽകൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മൊറട്ടോറിയത്തിന് ജൂലൈ 31വരെ പ്രാബല്യമുണ്ട്. സഹകരണബാങ്ക്, ഹൗസിങ് ബോർഡ്, കോർപറേഷനുകൾ എന്നിവിടങ്ങളിൽനിന്നെടുത്ത വായ്പകൾക്കാകട്ടെ ഒക്ടോബർ 11 വരെയും. ഇത് പരിഗണിച്ചായിരിക്കും കമീഷൻ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.