‘മൊറട്ടോറിയം തട്ടിപ്പി’ന് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി ബാങ്കുകൾ
text_fieldsതൃശൂർ: ബാങ്ക് വായ്പകളിൽ മൂന്ന് മാസത്തേക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ട ോറിയത്തിെൻറ പേരിൽ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ബാങ്കുകൾ. ആനുകൂല്യം ലഭ്യമാക് കാൻ സഹായിക്കാമെന്ന വാഗ്ദാനവുമായി സൈബർ ക്രിമിനലുകൾ ഉപഭോക്താക്കളെ സമീപിക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിൽ എല്ലാ ബാങ്കുകളും വായ്പയെടുത്തവർക്ക് ജാഗ്രത സന്ദേശം അയച്ചു തുടങ്ങി. അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു വിവരവും ആരുമായും പങ്കുവെക്കരുതെന്നാണ് അറിയിപ്പ്.
സമൂഹ മാധ്യമങ്ങൾക്ക് പുറമെ ഇ മെയിൽ, എസ്.എം.എസ് എന്നിവയിലൂടെയും ഫോണിൽ വിളിച്ചും തട്ടിപ്പുകാർ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പ തിരിച്ചടവ് നീട്ടാൻ സഹായിക്കാനെന്ന പേരിൽ ഒ.ടി.പി (വൺ ടൈം പാസ്വേഡ്), സി.വി.വി (കാർഡ് വെരിഫിക്കേഷൻ വാല്യു), എ.ടി.എം കാർഡ് പിൻ നമ്പർ, പാസ്വേഡ് എന്നിവ ചോദിക്കുന്നതായാണ് പരാതി.
എസ്.ബി.ഐയുൾപ്പെടെ മിക്ക ബാങ്കുകളും വായ്പയെടുത്തവർക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്. എല്ലാ വായ്പാ ഇടപാടുകാരുടെയും ഇ.എം.ഐ അടക്കൽ പൊതുമേഖല ബാങ്കുകൾ സ്വമേധയാ നീട്ടുന്നുണ്ട്.
അതേസമയം, സ്വകാര്യ ബാങ്കുകൾ ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ലഭ്യമാക്കുന്നത്. മൊറട്ടോറിയം സംബന്ധിച്ച റിസർവ് ബാങ്ക് തീരുമാനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഇത്തരം പരാതികളും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.