മൊറട്ടോറിയം ദീർഘിപ്പിക്കൽ; ആർ.ബി.ഐയെ നേരിൽ സമീപിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാർഷികാവശ്യങ്ങൾക്ക് എടുത്ത വായ്പകൾക്കുള്ള മൊറട്ടോറിയം ദീർഘിപ്പിക്കണമെന്നാണ് സർക്ക ാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ റിസർവ് ബാങ്കിനെ നേരിൽ സമീപിക്കാനാണ് ആലോചിക്ക ുന്നതെന്നും ബാങ്കേഴ്സ് സമിതിയുമായി നടത്തിയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
വായ്പകൾ പുനഃക്രമീകരിക്ക ാനുള്ള സമയം ജൂലൈ 31വരെയുണ്ട്. അത് ദീർഘിപ്പിക്കാൻ കഴിയില്ലെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. പുനഃക്രമീകരി ച്ച വായ്പകളുടെ മെറേട്ടാറിയം ദീർഘിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് കൈക്കൊള്ളാമെന്ന് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ഡിസംബർ 31 വരെ മൊറട്ടോറിയം കാലാവധി ദീർഘിപ്പിച്ച് കിട്ടേണ്ടത് അനിവാര്യമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിക്കിട്ടുന്ന തരത്തിലുള്ള നടപടി ബാങ്കേഴ്സ് സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേണ്ടി വന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമേയം പാസാക്കി ആർ.ബി.ഐക്ക് അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിൻെറ ഭാഗത്തു നിന്ന് നേരിട്ട് റിസർവ് ബാങ്കുമായി ബന്ധപ്പെടുവാനും അപേക്ഷ സമർപ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ് ബാങ്ക് ഗവർണറുടെ സമയം തേടിയിട്ടുണ്ടെന്ന് കൃഷി മന്ത്രി യോഗത്തിൽ അറിയിച്ചു.
സർഫറാസി നിയമത്തിൻെറ കടുത്ത വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുമ്പോൾ സർഫറാസി നിയമത്തിൻെറ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കിടപ്പാടം വരെ ജപ്തി ചെയ്യുന്ന നടപടികളുമായാണ് ബാങ്കുകൾ മുമ്പോട്ട് പോകുന്നത്. ഈ നിയമം പുനഃപരിശോധിക്കാൻ ബാങ്കുകൾ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.