കെ. സുരേന്ദ്രനെ കുരുക്കി കൂടുതൽ വിവരങ്ങൾ പുറത്ത്
text_fieldsതൃശൂർ: കൊടകരയിലെ കവർച്ചക്കുശേഷവും ബി.ജെ.പിക്കുവേണ്ടി കുഴൽപണം കടത്തിയെന്ന് ധർമരാജെൻറ മൊഴി. കെ. സുരേന്ദ്രൻ മത്സരിച്ച കോന്നിയിലേക്കാണ് ഒരു കോടി രൂപയെത്തിച്ചതെന്ന് ധർമരാജൻ വ്യക്തമാക്കിയതായും കുറ്റപത്രത്തോടൊപ്പം പൊലീസ് സമർപ്പിച്ച മൊഴിപ്പകർപ്പുകളിലുണ്ട്. കവർച്ചക്കുശേഷം ധർമരാജൻ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നെന്നും പരാതി നൽകരുതെന്ന് പറഞ്ഞിട്ടില്ലെന്നും കെ. സുരേന്ദ്രൻ നൽകിയ മൊഴിയും ഇതിലുണ്ട്.
നഷ്ടമായ മൂന്നരക്കോടി രൂപ ബി.ജെ.പിയുടേതാണെന്ന ധർമരാജന്റെ മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു. ഇരിങ്ങാലക്കുട കോടതിയിൽ ധർമരാജൻ നൽകിയ ഹർജിയിൽ കവർച്ച ചെയ്യപ്പെട്ട തുക ബിസിനസാവശ്യത്തിനായി മാർവാടി നൽകിയതാണെന്നായിരുന്നു പറഞ്ഞത്. മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കെ. സുരേന്ദ്രനും ധർമരാജനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധർമരാജൻ കോന്നിയിൽ പോയി. ബി.ജെ.പി പഞ്ചായത്ത് മെംബർമാർക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ നൽകാനായിരുന്നു ഇത്.
ബി.ജെ.പി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടുവന്ന പണമാണെന്നും തൻറേതാണെന്ന് കോടതിയിൽ ഹരജി നൽകിയത് പരപ്രേരണ മൂലമാണെന്നും ധർമരാജന്റെ മൊഴിയിലുണ്ട്. മൂന്നര കോടിയുടെ രേഖകൾ തെൻറ പക്കലില്ല. നഷ്ടപ്പെട്ട മൂന്നരക്കോടി തെൻറയും യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിേൻറതുമാണെന്നായിരുന്നു ധർമരാജൻ നേരത്തേ നൽകിയ മൊഴി. ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയില്‍ നൽകിയ ഹരജിയിലായിരുന്നു ഇത് പറഞ്ഞത്. കവർച്ച നടന്ന ഏപ്രില്‍ മൂന്നിന് കെ. സുരേന്ദ്രനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി അറിയിച്ചു.
പറഞ്ഞപ്പോൾ വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തതായും ധര്മരാജൻ മൊഴിയിൽ വ്യക്തമാക്കുന്നു. കവര്‍ച്ച ചെയ്തത് ബി.ജെ.പിയുടെ പണമല്ലെന്നാണ് സുരേന്ദ്രന് നല്കിയ മൊഴി. സംഭവശേഷം മകെൻറ ഫോണിലൂടെ ധര്‍മരാജനുമായി സംസാരിച്ചിരുന്നെന്നും കവര്ച്ചയെക്കുറിച്ചറിഞ്ഞപ്പോള് പരാതി നല്കാന് നിര്‍ദേശിച്ചതായും സുരേന്ദ്രന് മൊഴി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.