ട്രഷറിയിൽ കൂടുതൽ നിയന്ത്രണം
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ, ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ച് സർക്കാർ. നിയന്ത്രണമില്ലാതെ പാസാക്കി നൽകുന്ന തുക ഒരു ലക്ഷമായി കുറച്ചു. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ ക്യൂവിലേക്ക് മാറ്റും. ടോക്കൺ അടിസ്ഥാനത്തിലാകും തുക നൽകുക.
അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ നേരത്തെ ധനവകുപ്പിന്റെ മുൻകൂർ അനുമതി ബാധകമാക്കിയിരുന്നു. ട്രഷറിയിലെ കടുത്ത സമ്മർദം ഒഴിവാക്കാനാണ് പുതിയ ക്രമീകരണം. ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ മാറുന്നുണ്ട്. ക്യൂവിലേക്ക് പോകുന്ന ബില്ലുകൾ സീനിയോറിറ്റി അനുസരിച്ചാകും പാസാക്കി നൽകുക.80 ഇനം ചെലവുകൾ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടമെടുപ്പ് നിയന്ത്രണം തുടരുന്നതോടെ ട്രഷറി വിഷമ സ്ഥിതിയിലാണ്. 1500 കോടി കടമെടുത്താണ് ഇക്കുറി ശമ്പള-പെൻഷൻ വിതരണം സുഗമമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.