കോവിഡ് രോഗബാധിതരിൽ കൂടുതൽ 20-30 പ്രായക്കാർ
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളിൽ കൂടുതലും 20നും 30നും ഇടയിൽ പ്രായമുള്ളവരെന്ന് മന്ത്രി വീണാ ജോർജ്. എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും പ്രത്യേക കൺട്രോൾ റൂം തുറക്കും.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർധിച്ചാൽ രോഗികളെ ആവശ്യാനുസരണം മെഡിക്കൽ കോളജുകളിൽ എത്തിക്കുന്നത് ക്രമീകരിക്കലാണ് ലക്ഷ്യം. ജില്ലകളിലെ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂനിറ്റുകളാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ കാര്യം തീരുമാനിക്കുക. മെഡിക്കൽ കോളജ് ആശുപത്രികളും ഡി.പി.എം.എസ്.യുകളുമായുള്ള ആശയ വിനിമയം സുഗമമാക്കാനാണ് കൺട്രോൾ റൂം .
കുട്ടികളിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. 15ന് മുകളിലുള്ളവരിൽ 68 ശതമാനംപേർക്ക് വാക്സിൻ നൽകി. 18നു മുകളിലുള്ളവരുടെ വാക്സിനേഷൻ 84 ശതമാനം പൂർത്തിയാക്കി. ആരോഗ്യ പ്രവർത്തകർക്കടയിൽ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ 4917 പേരെ നിയമിക്കാൻ തീരുമാനിച്ചു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന നൽകും. കോവിഡ് ചികിത്സയിലുള്ളവരില്‍ ഓക്സിജന്‍ കിടക്ക ആവശ്യമുള്ളത് 0.7 ശതമാനം പേര്‍ക്ക്. 0.4 ശതമാനം പേർക്കാണ് ഐ.സി.യു കിടക്ക ആവശ്യം വന്നത്.
സംസ്ഥാനത്ത് ആകെയുള്ള 3107 ഐ.സി.യു കിടക്കകളില്‍ 1328 ൽ കോവിഡ്-കോവിഡിതര രോഗികളാണുള്ളത് (42.7 ശതമാനം). അതില്‍ കോവിഡ് രോഗികള്‍ 385 മാത്രമാണ്. 57 ശതമാനത്തോളം ഐ.സി.യു കിടക്കകള്‍ ഒഴിവുണ്ട്. ആകെ 2293 വെന്റിലേറ്ററുകളില്‍ 322ൽ കോവിഡ്-കോവിഡിതര രോഗികളുണ്ട് (14 ശതമാനം). ഇതിൽ കോവിഡ് രോഗികള്‍ 100 പേരാണ്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.