വരുന്നൂ, കൂടുതൽ എൻട്രി ഹോമുകൾ
text_fieldsകൊച്ചി: പോക്സോ അതിജീവിതരായ പെൺകുട്ടികൾക്കായി സംസ്ഥാനത്ത് കൂടുതൽ എൻട്രി ഹോമുകൾ സ്ഥാപിക്കുന്നു. സംസ്ഥാന വനിത, ശിശുവികസന വകുപ്പിന്‍റെ നിർഭയ സെല്ലിനു കീഴിലാണ് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ എൻട്രി ഹോമുകൾ തുടങ്ങുന്നത്. ഇവയുടെ നടത്തിപ്പിന് സന്നദ്ധ സംഘടനകളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട് ഉൾെപ്പടെ ജില്ലകളിൽ എൻട്രി ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. 2015ലെ ബാലനീതി നിയമവും ചട്ടങ്ങളും അനുസരിച്ചായിരിക്കും ഹോമുകളുടെ പ്രവർത്തനവും ഭൗതിക സാഹചര്യങ്ങളുമെല്ലാം. കുട്ടികളെ പാർപ്പിക്കാൻ നിയമത്തിൽ നിഷ്കർഷിച്ച വിധത്തിലുള്ള കെട്ടിടം സ്വന്തമായുള്ള സംഘടനകളെയായിരിക്കും സ്ഥാപന നടത്തിപ്പിന് പരിഗണിക്കുക.
13 ജില്ലയിലായി 21 ഹോമാണ് പോക്സോ അതിജീവിതർക്കായി പ്രവർത്തിക്കുന്നത്. നേരത്തേ നിർഭയ ഹോമുകളായിരുന്നു ഇവയെങ്കിൽ പിന്നീട് എൻട്രി ഹോം എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനങ്ങൾ വിപുലീകരിക്കുകയായിരുന്നു. 21 ഹോമുകൾ നടത്തുന്നത് എൻ.ജി.ഒകൾ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.