സോളാർ ലൈംഗിക പീഡനക്കേസ്: എ.പി. അബ്ദുല്ലക്കുട്ടിയും കോൺഗ്രസ് നേതാക്കളും അടക്കമുള്ളവർക്കെതിരെ പരാതിക്കാരി കൂടുതൽ തെളിവുകൾ കൈമാറി
text_fieldsതിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടിയും കോൺഗ്രസ് നേതാക്കളുമുൾപ്പെടെയുള്ള പ്രതികൾക്കെതിരെ പരാതിക്കാരി കൂടുതൽ തെളിവുകൾ കൈമാറി. കേസന്വേഷിക്കുന്ന സി.ബി.െഎക്ക് മുമ്പാകെ മൊഴി നൽകവേയാണ് തെളിവുകൾ ഹാജരാക്കിയത്.
എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ ബലാത്സംഗം ചെയ്തെന്ന് തെളിയിക്കുന്ന തെളിവുകളും നൽകിയതിൽ ഉൾപ്പെടുന്നെന്ന് പരാതിക്കാരി വ്യക്തമാക്കി. വേണുഗോപാൽ മോശമായി പെരുമാറിയ സ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങളും അവിടെനിന്ന് പുറത്തിറങ്ങുേമ്പാൾ തനിക്കൊപ്പമുണ്ടായിരുന്ന വ്യക്തി ഷൂട്ട് ചെയ്ത ദൃശ്യങ്ങളും സമർപ്പിച്ചതായാണ് വിവരം.
അബ്ദുല്ലക്കുട്ടിക്ക് പുറമെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഇൗഡൻ, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ പ്രതിചേർത്താണ് കേസ്.
സംസ്ഥാന സർക്കാറിെൻറ ആവശ്യപ്രകാരമാണ് സി.ബി.െഎ കേസന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിൽനിന്ന് കഴിഞ്ഞ ദിവസം സി.ബി.െഎ കേസ് രേഖകൾ കൈപ്പറ്റിയിരുന്നു. അതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മൊഴിയെടുക്കൽ. ഇത് പരിശോധിച്ചശേഷം തെളിവെടുപ്പിലേക്ക് കടക്കും.
അതിനുശേഷമാകും പ്രതി സ്ഥാനത്തുള്ള പ്രമുഖരുടെ മൊഴിയെടുക്കൽ ഉൾപ്പെടെ നടപടികൾ. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പരാതിക്കാരിയുടെ വിശ്വാസ്യത സംബന്ധിച്ച പരാമർശങ്ങളുണ്ട്. അക്കാര്യങ്ങളും പരിശോധിക്കുമെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.