ആദിവാസി യുവാവിനെ മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം
text_fieldsഇടുക്കി: അടിമാലിയില്‍ ആദിവാസി യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. മര്‍ദനത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് ഭാഷ്യം. അതിനിടെ പൊലീസിന്‍റെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളും പുറത്ത് വന്നു.
പുളിക്കത്തൊട്ടി സ്വദേശി ബിനീഷിനെ മര്‍ദിക്കുന്നതും മര്‍ദനമേറ്റ ഇയാളെ സ്ഥലത്തുനിന്നു പൊലീസ് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പക്ഷെ കേസെടുക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം, എസ്.സി.എസ്.ടി കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു.
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് മാമലക്കണ്ടം സ്വദേശിയായ ബിനീഷിന് മർദനമേറ്റത്. ജസ്റ്റിന്‍, സഞ്ജു എന്നിവർ ബിനീഷിനെ മർദിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് വെച്ച് ഇവർ തമ്മിലുണ്ടായ വാക്ക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മർദനം ഭയന്ന് യുവാവ് ക്ഷേത്രത്തിലേക്ക് ഓടിക്കയറി. പിന്നാലെ ക്ഷേത്ര മുറ്റത്ത് വെച്ച് വീണ്ടും സംഘർഷമുണ്ടായി. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പ്രദേശവാസികളായ ജസ്റ്റിൻ, സജീവൻ, സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബനീഷിനെ മർദിച്ചതിൽ പൊലീസ് കേസെടുത്തില്ല.ആദിവാസി യുവാവിനെ മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.