സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നു. പൂട്ടിപ്പോയ കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകളാണ് ഇത്തരത്തിൽ തുറക്കുന്നത്. 10 ഔട്ട്ലെറ്റുകൾ പ്രീമിയം ഔട്ട്ലെറ്റുകളായി തുറക്കാനാണ് സർക്കാർ നീക്കം. മദ്യശാലകളിൽ കൂടുതൽസൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൂട്ടിപ്പോയ മദ്യശാലകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് സർക്കാർ മദ്യനയത്തിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ സംസ്ഥാനത്ത് പുതിയ മദ്യശാലകൾ ആരംഭിക്കാൻ ബെവ്കോയും സർക്കാറിന് ശിപാർശ നൽകിയിരുന്നു.175 മദ്യക്കടകൾ ആരംഭിക്കുന്നതിനുള്ള ശിപാർശയാണ് ബെവ്കോ നൽകിയത്. ഇതിൽ 91 മദ്യക്കടകൾ നഗരപ്രദേശങ്ങളിലും 84 എണ്ണം ഗ്രാമങ്ങളിലും തുറക്കുന്നതിനുള്ള ശിപാർശയാണ് നൽകിയത്.ഇതിൽ ഭൂരിപക്ഷവും നേരത്തെ പൂട്ടിപ്പോയ മദ്യശാലകളായിരുന്നു.
സമാനരീതിയിലുള്ള നീക്കമാണ് കൺസ്യൂമർഫെഡും നടത്തുന്നത്. അതേസമയം, പൂട്ടിപ്പോയ മദ്യശാലകൾ വീണ്ടും തുറക്കുന്നതിനെതിരെ വിവിധകോണുകളിൽ നിന്നും പ്രതിഷേധമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.