ആക്രി വിൽപനയിലെ അഴിമതി: കൂടുതൽ ഉദ്യോഗസ്ഥർക്ക് പെങ്കന്ന് സംശയം
text_fieldsകൊച്ചി: കൊച്ചിൻ ഷിപ്യാർഡിലെ ആക്രിസാധന വിൽപന അഴിമതിയിൽ സി.ബി.െഎ അന്വേഷണം ഉൗർജിതമാക്കി. കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുള്ളതായാണ് സംശയം. ഷിപ്യാർഡിൽനിന്ന് സി.സി ടി.വി ദൃശ്യങ്ങൾ സി.ബി.െഎ ശേഖരിച്ചിട്ടുണ്ട്. ആക്രിസാധനങ്ങൾ നീക്കിയതായി ചൂണ്ടിക്കാട്ടി കപ്പൽശാലക്ക് കത്ത് നൽകിയശേഷവും അഴുക്കുപുരണ്ട വസ്തുക്കൾ എന്ന വ്യാജേന ഗുണനിലവാരമുള്ള കപ്പൽനിർമാണ അവശിഷ്ടങ്ങൾ കടത്തിയതായാണ് സംശയിക്കുന്നതെന്ന് സി.ബി.െഎ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ 20 ലക്ഷത്തിലേറെ രൂപയുടെ കൃത്രിമമാണ് ശ്രദ്ധയിൽപെട്ടതെങ്കിലും വിശദ അന്വേഷണം നടക്കുകയാണ്.
2017 ഫെബ്രുവരി 13നാണ് കരാർ പ്രകാരമുള്ള ആക്രിസാധനങ്ങൾ കപ്പൽശാല സമുച്ചയത്തിൽനിന്ന് നീക്കിയതായി അറിയിച്ച് സൗത്ത് ഇന്ത്യൻ സ്ക്രാപ് േട്രഡേഴ്സ് ഷിപ്യാർഡിലെ മെറ്റീരിയൽസ് വിഭാഗം ഡെപ്യൂട്ടി ചീഫിന് കത്ത് നൽകിയത്. 799.79 മെട്രിക് ടൺ ആക്രി വസ്തുക്കൾ നീക്കിെയന്നും അവശേഷിക്കുന്ന അഴുക്കുപുരണ്ട ഷീറ്റുകളും മറ്റും നീക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുമുമ്പ് ഷിപ്യാർഡ് കാമ്പസിലെ മുഴുവൻ മാലിന്യവും നീേക്കണ്ടതിനാൽ റീടെൻഡർ വിളിക്കാതെ അവശേഷിക്കുന്ന മാലിന്യം നീക്കാൻ 1,50,000 രൂപക്ക് സൗത്ത് ഇന്ത്യൻ ട്രേഡേഴ്സിെന തന്നെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന്, അഴുക്കുപുരണ്ടവക്കൊപ്പം നേരത്തേയുള്ള കരാർപ്രകാരം നീക്കാതെ അവശേഷിപ്പിച്ച വസ്തുക്കളും കടത്തിയതായാണ് സി.ബി.െഎ ആരോപണം.
ജൂൺ ആറുമുതൽ ഏഴ് ദിവസങ്ങളിലായി 321ലോഡ് വസ്തുവകകളാണ് കപ്പൽശാല സമുച്ചയത്തിൽനിന്ന് കടത്തിയത്. ഇത്തരത്തിൽ ലോഡുമായി പോയ കണ്ടെയ്നർ ലോറി ജൂൺ 12ന് കുണ്ടന്നൂരിൽ സി.ബി.െഎയുടെ ശ്രദ്ധയിൽപെട്ടു. പുലർച്ച റോഡരികിൽ പാർക്ക് ചെയ്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ദണ്ഡുകൾ മുറിക്കുേമ്പാഴാണ് സി.ബി.െഎ സംഘം അവിടെ എത്തിയത്. ആലപ്പുഴയിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് ഡ്രൈവർ സി.ബി.െഎ അധികൃതർക്ക് നൽകിയ മറുപടി. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ അന്ന് നടപടി സ്വീകരിച്ചില്ല. പ്രധാനമന്ത്രിയുടെ ഷിപ്യാർഡിലെ പരിപാടി റദ്ദാക്കിയശേഷമാണ് സി.ബി.െഎ വീണ്ടും കേസ് പരിേശാധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സി.ബി.െഎ സംഘം എട്ട് സ്ഥലത്ത് പരിശോധന നടത്തിയതായി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഒന്നാം പ്രതിയായ ഷിപ്യാർഡിലെ അസി. ജനറൽ മാനേജർ എൻ. അജിത് കുമാറിെൻറ ഒാഫിസ്, വീട്, രണ്ടാംപ്രതി മുഹമ്മദാലിയുടെ വെണ്ണലയിലെ വീട്, തമ്മനത്തെ മൂന്ന് ഒാഫിസ്, ഇരുമ്പനത്തെ ഗോഡൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തെളിവുകൾ പരിശോധിച്ചശേഷം കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.