കൂടുതൽ ഓൺലൈൻ സേവനങ്ങളുമായി തപാൽ ഒാഫിസുകൾ
text_fieldsതൃശൂർ: വിവര സാേങ്കതികതയുടെ കുതിച്ചോട്ടത്തിൽ കാലിടറാതിരിക്കാൻ കൂടുതൽ ജനകീയ സേവനങ്ങളുമായി തപാൽ ഒാഫിസുകൾ. ഗൂഗ്ൾ പേ, ഫോൺ പേ എന്നിവക്ക് സമാനമായ ഒാൺലൈൻ പണമിടപാട് സംവിധാനം അടക്കമുള്ള സൗകര്യങ്ങളാണ് പുതുതായി ആവിഷ്കരിക്കുന്നത്.
അഞ്ചു വയസ്സിന് താഴെയുള്ളവർക്ക് ആധാർകാർഡ് എടുക്കുന്നതിനും ഒാൺലൈൻ സൗകര്യം ഒരുക്കും. ഒപ്പം വിരമിച്ച കേന്ദ്ര ജീവനക്കാരുടെ വാർഷിക മസ്റ്ററിങ് സംവിധാനമായ ജീവൻ പ്രമാണയും ഇനി േപാസ്റ്റ് ഓഫിസുകളിലൂടെ നിർവഹിക്കാനാവും. തപാൽ സേവനം അന്യവത്കരിക്കുന്ന കാലഘട്ടത്തിൽ പണമിടപാട് ഉൾപ്പെടെ കൂടുതൽ പൊതുജനസേവനമാണ് ഇൻഫോർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇന്ത്യ പോസ്റ്റ് ഒാൺലൈൻ ബാങ്ക് അടക്കം വിവിധ ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഒാൺലൈൻ പണമിടപാട് നടത്തുന്നതിന് വെർച്യൽ െഡബിറ്റ് കാർഡ് എന്ന പേരിലാണ് തപാൽ വകുപ്പ് സംവിധാനം നടപ്പാക്കുന്നത്. സാധാരണ പണമിടപാടിന് അപ്പുറം കെ.എസ്.ഇ.ബി ബിൽ അടക്കൽ, ട്രെയിൻ ടിക്കറ്റ് ബുക്കിങ്, കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്കിങ്, ഒാൺലൈൻ വാങ്ങൽ, ഫോൺ റീച്ചാർജ് അടക്കം എല്ലാ സേവനങ്ങളും ലഭ്യമാവും.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേരളത്തിൽ അടുത്ത മാസത്തോടെ പൂർത്തിയാക്കും. ജീവനക്കാർക്കുള്ള പരിശീലനം ഉടൻ തുടങ്ങും. പിന്നാലെ പോസ്റ്റ് മാൻമാർക്കും പരിശീലനം നൽകും. ജീവനക്കാർക്ക് നൽകിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ ഡിവൈസിലൂടെ എളുപ്പത്തിൽ ഇത് നടപ്പാക്കാനാവും. കേരളത്തിലെ മൊബൈൽ ആപ്ലിക്കേഷൻ ഡിവൈസുകളുടെ പരിഷ്കരണം ബംഗളൂരു റീജനൽ ഒാഫിസിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.