ഇന്നുമുതൽ കൂടുതൽ നിയന്ത്രണം; അനുമതി അവശ്യ സർവിസുകൾക്ക് മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചമുതല്‍ ബുധനാഴ്ചവരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി പരിശോധന കര്‍ശനമാക്കിയതായി പൊലീസ് അറിയിച്ചു.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി പ്രവര്‍ത്തനാനുമതി നല്കിയ അവശ്യവിഭാഗങ്ങള്‍ ഒഴികെ വിപണന സ്ഥാപനങ്ങള്‍ ശനിയാഴ്ചമുതല്‍ ഒമ്പതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിർമാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാവൂ. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുവേണം ഇവ പ്രവർത്തിക്കേണ്ടത്. സര്‍ക്കാര്‍ അനുവദിച്ച സമയക്രമവും പാലിക്കണം.
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസർവിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിർദേശിച്ച മറ്റു വിഭാഗങ്ങളിൽപെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. നിലവില്‍ പാസ് അനുവദിച്ചവരില്‍ ഒഴിവാക്കാന്‍ കഴിയാത്ത മെഡിക്കല്‍ സേവനങ്ങള്പോലുള്ള ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെയും യാത്രാ പാസുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ അനുവദിച്ച അവശ്യസര്‍വിസ് വിഭാഗങ്ങളിലുള്ളവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്രചെയ്യണം. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.