തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവിസ് തുടങ്ങുന്നു
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസ് ആരംഭിക്കുന്നു. നിർത്തലാക്കിയിരുന്ന തിരുവനന്തപുരം-കൊച്ചി പ്രതിദിന സർവിസ് ഇൻഡിഗോ എയർലെൻസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് െെവകീട്ടും കൊച്ചിയിൽനിന്ന് തിരിച്ച് രാവിലെയുമാണ് സർവിസ്.
വരുംദിവസങ്ങളിൽ കൂടുതൽ വിദേശ, ആഭ്യന്തര എയർെെലൻസുകൾ തിരുവനന്തപുരത്തുനിന്ന് കൂടുതൽ സർവിസ് ആരംഭിക്കും. ഇതിെൻറ ഭാഗമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ തിരുവനന്തപുരത്തുനിന്ന് വിദേശ സർവിസ് നടത്തുന്ന വിമാനങ്ങളിൽ ഭീമമായ ടിക്കറ്റ് നിരക്കാണ് ഇൗടാക്കുന്നത്. കൂടുതൽ സർവിസ് ഇല്ലാത്തതാണ് അമിതനിരക്ക് ഇൗടാക്കാൻ എയർെെലൻസുൾക്ക് പ്രേരണയാകുന്നത്.
തിരുവനന്തപുരത്തുനിന്ന് സർവിസ് നടത്തിയിരുന്ന പല വിദേശ വിമാനക്കമ്പനികൾക്കും തുടർസർവിസ് നടത്താൻ കേന്ദ്രം അനുമതി നൽകാതെ മറ്റ് വിമാനത്താളത്തിലേക്ക് സർവിസ് അനുവദിക്കുകയായിരുന്നു. നിലവിൽ പല വിദേശ രാജ്യങ്ങളിലേക്കും തിരുവനന്തപുരത്തുനിന്ന് നേരിട്ട് സർവിസുകളില്ല. ഇതുകാരണം യാത്രക്കാർ കൺക്ഷൻ വിമാനങ്ങളിൽ യാത്ര ചെേയ്യണ്ട അവസ്ഥയാണ്.
ഇത്തരം പ്രശ്നങ്ങൾക്കുകൂടി പരിഹാരം കാണുന്നതിെൻറ ഭാഗമായാണ് കൂടുതൽ സർവിസ് ആരംഭിക്കാൻ പുതിയ മാനേജ്മെൻറ് ശ്രമിക്കുന്നത്. പല കമ്പനികളും തിരുവനന്തപുരത്തുനിന്ന് സർവിസ് നടത്താൻ സന്നദ്ധത അറിയിച്ചതയാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.