11 മണിക്കൂറിലധികം ചർച്ച; ഇരട്ടിയിലേറെ വോട്ടുകൾക്ക് വിജയം
text_fieldsതിരുവനന്തപുരം: നിയമസഭയിൽ 11 മണിക്കൂറോളം ദീർഘിച്ച അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ രാത്രി 9.24 ഒാടെ നടന്ന വോെട്ടടുപ്പിൽ സർക്കാറിന് പ്രതീക്ഷിച്ച പോലെ നേർ ഇരട്ടിയിലേറെ വോട്ടുകൾക്ക് വിജയം. പ്രതിപക്ഷത്തെ വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയം 40 നെതിരെ 87 വോട്ടുകൾക്കാണ് സഭ വോട്ടിനിട്ട് തള്ളിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന സഭയിൽ ബട്ടൺ അമർത്തിയുള്ള പതിവ് വോെട്ടടുപ്പിനുപകരം പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും പ്രത്യേകമായി എഴുന്നേൽപിച്ച് നിയമസഭ സെക്രട്ടറി പേര് വിളിച്ച് വോെട്ടണ്ണിയ ശേഷം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിൽ ഭരണപക്ഷം െഡസ്കിലിടിച്ച് സന്തോഷം പ്രകടിപ്പിച്ചപ്പോൾ പ്രതിപക്ഷ പ്രതികരണം കൂക്കുവിളി ആയിരുന്നു. സ്പീക്കർ വോട്ട് ചെയ്തില്ല.
ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും സ്പീക്കറുമുൾപ്പെടെ നിയമസഭയിലെ ആകെ അംഗബലം 141 പേരാണ്. എൻ. വിജയൻ പിള്ളയുടെയും തോമസ് ചാണ്ടിയുടെയും മരണംമൂലം രണ്ടംഗങ്ങളുടെ കുറവ് ഭരണപക്ഷത്തുണ്ട്. ക്വാറൻറീനിലുള്ള മന്ത്രി കെ.ടി. ജലീലും ആരോഗ്യ കാരണങ്ങളാൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജോർജ് എം. തോമസ്, മുൻമന്ത്രി സി.എഫ്. തോമസ് എന്നിവരും ഹാജരായില്ല. പ്രതിപക്ഷത്തെ കെ.എം. ഷാജിക്കും ഭരണപക്ഷത്തെ കാരാട്ട് റസാഖിനും നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി വിധികാരണം വോട്ടവകാശമില്ല. സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മടങ്ങിയ യു.ഡി.എഫിലെ എൽദോസ് കുന്നപ്പിള്ളിയും വോട്ട് ചെയ്തില്ല.
യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും ചർച്ചയിലും വോെട്ടടുപ്പിലും നിന്ന് വിട്ടുനിന്നു. അതേസമയം ബി.ജെ.പിയുടെ ഏക പ്രതിനിധിയായ ഒ. രാജഗോപാലും സ്വതന്ത്ര അംഗമായ പി.സി. ജോർജും പ്രമേയ ചർച്ചയിൽ പെങ്കടുത്തെങ്കിലും വോെട്ടടുപ്പിന് മണിക്കൂറുകൾ മുേമ്പ സഭയിൽനിന്ന് പോയി. ബി.ജെ.പി നേതൃത്വവും താനുമായി നിലനിൽക്കുന്ന ആശയക്കുഴപ്പം രാജഗോപാൽ ഒരിക്കൽകൂടി സഭയിൽ പ്രകടിപ്പിച്ചു.
പ്രതിപക്ഷത്തിെൻറ അവിശ്വാസ പ്രമേയ അവതരണത്തെ പിന്തുണച്ച അദ്ദേഹം ചർച്ചയിൽ സർക്കാറിനെയും പ്രതിപക്ഷത്തെയും അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്തില്ല. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ വേെണ്ടന്നായിരുന്നു ബി.ജെ.പി നേതൃത്വം രാജഗോപാലിന് നൽകിയിരുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.