കിറ്റെക്സ് തൊഴിലാളികളുടെ അക്രമത്തിൽ 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsകൊച്ചി: കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിലെ അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്. 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പൊലീസ് വാഹനങ്ങൾ കത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിൽ തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയയതാണ് പ്രശ്നത്തിന് കാരണമായത്. നാട്ടുകർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെ ഇവർ പോലീസിന് നേരെ തിരിയുകയായിരുന്നു. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് എസ്.ഐ അടക്കമുള്ള പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് 156 പേരെ കസ്റ്റഡിയിൽ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.