വെട്ടിയിട്ടത് ആയിരത്തിലേറെ തേക്ക് അന്വേഷണം വഴിമുട്ടുന്നു: റവന്യൂ വനം രേഖകൾ നശിപ്പിച്ചു
text_fieldsതിരുവനന്തപുരം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവിെൻറ മറവിൽ ഇടുക്കിയിൽ നടന്നത് വൻ മരംകൊള്ള. 1964ലെ പട്ടയ ഭൂമിയിൽനിന്ന് മുറിക്കാൻ അനുമതിയില്ലാത്ത നാലു തരത്തിൽപെട്ട ആയിരക്കണക്കിന് തേക്കുമരങ്ങൾ വൻ തോതിൽ അനധികൃതമായി മുറിച്ചതായി വനംവകുപ്പിെൻറ പരിേശാധനയിൽ കണ്ടെത്തി. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അനധികൃതമായി മുറിച്ച ഇൗട്ടി, േതക്കുമരങ്ങൾ നിലനിന്ന ഭൂമി സംബന്ധിച്ച രേഖകൾ മുഴുവൻ വനം, റവന്യൂ അധികൃതർ നശിപ്പിച്ചു. ഇതോടെ, പട്ടയഭൂമിയിൽ നടന്ന വനംകൊള്ളയെ കുറിച്ച വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ പോലും കുറ്റക്കാരെ കണ്ടുപിടിക്കുമോ എന്ന് സംശയമായി.
ഇടുക്കിയിൽ നേര്യമംഗലം, അടിമാലി, അയ്യപ്പൻകോവിൽ, എറണാകുളത്തെ കോതമംഗലം തുടങ്ങിയ മേഖലകളിലാണ് നൂറുവർഷത്തോളം പഴക്കമുള്ള തേക്ക് മുറിച്ചത്. മുറിച്ച മരങ്ങളുടെ കണക്ക് തിട്ടപ്പെടുത്താൻ േപാലും കഴിയാതെ വനം വകുപ്പുദ്യോഗസ്ഥർ വിഷമിക്കുന്ന തരത്തിലാണ് മരംകൊള്ളയുടെ ബാഹുല്യം. ചില മരങ്ങളുടെ വ്യാസം കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി. 2020 ഒക്ടോബർ 24ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിെൻറ മറവിലായിരുന്നു മരംകൊള്ള. അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് ഇതുവരെ എത്ര വിസ്തൃതിയിലാണ് മരം മുറി നടന്നതെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതെങ്ങനെ കണ്ടുപിടിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉദ്യോഗസ്ഥർ നേരിടുന്നത് സവിശേഷ വെല്ലുവിളിയാണ്. മുറിച്ച തേക്ക്, ഇൗട്ടിമരങ്ങൾ നിന്ന ഭൂമിയുടെ സ്വഭാവവും പട്ടയവും വ്യക്തമാക്കുന്ന രേഖകൾ നശിപ്പിക്കപ്പെട്ടതാണ് പ്രശ്നം. സംസ്ഥാനത്ത് നിലവിൽ 10 തരം പട്ടയ ഭൂമിയാണുള്ളത്. 1964ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള ഭൂമിയിൽ മാത്രമല്ല, ഇൗ ജില്ലകളിൽ മരങ്ങൾ മുറിച്ചത്. ജന്മാവകാശ പ്രകാരം ലഭിച്ച ഭൂമിയിൽ നിന്ന മരങ്ങളും മുറിച്ചിട്ടു.
പട്ടയമുള്ളതും ഇല്ലാത്തതുമായ ഭൂമിയിലെ രാജകീയ വൃക്ഷങ്ങൾ മുറിച്ചത് വ്യക്തമായ കണക്കുകൂട്ടലോടെയായിരുന്നെന്നാണ് സൂചന. മരംകൊള്ളക്കുശേഷം ഇൗ ഭൂമി സംബന്ധിച്ച് വനം, റവന്യൂ വകുപ്പുകളുടെ കൈവശം ഒരു രേഖയും നിലവിലില്ലെന്നാണ് വ്യക്തമായത്. ഇത് അന്വേഷണത്തെ അട്ടിമറിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.