ആയങ്കിയെ പൂട്ടാൻ എത്തിയത് അരഡസനിലേറെ ക്വട്ടേഷൻ സംഘങ്ങൾ
text_fieldsകൊണ്ടോട്ടി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെ പൂട്ടാൻ കരിപ്പൂരിലെത്തിയത് അരഡസനിലേറെ സംഘങ്ങൾ. അർജുൻ ഉൾപ്പെടുന്ന സംഘത്തെ എങ്ങനെയെങ്കിലും വരുതിയിലാക്കണമെന്ന ലക്ഷ്യവുമായാണ് ഇത്രയധികം സംഘങ്ങൾ സംഭവം നടന്ന കഴിഞ്ഞ 21ന് കരിപ്പൂരിലെത്തിയത്.
അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ചാണ് പുതിയ ക്വട്ടേഷൻ സംഘങ്ങളിലേക്ക് പൊലീസ് എത്തുന്നത്. ഇതുവരെ 17 പേരെ പിടികൂടി. ആയങ്കി ഉൾപ്പെടുന്ന കണ്ണൂർ സംഘം 22 തവണ കാരിയർമാരിൽനിന്ന് സ്വർണം കൈക്കലാക്കിയിട്ടുണ്ടത്ര. ഇതിൽ ഭൂരിഭാഗവും കൊടുവള്ളി ടീമിെൻറ സ്വർണമാണ്. ഇതിലുള്ള പക തീർക്കാനായാണ് സ്വർണക്കടത്തുകാർ നിയോഗിച്ചതിനനുസരിച്ച് സംഘം ഒരുമിെച്ചത്തിയത്. കാരിയറായ ഷഫീഖ് പിടിയിലായതോടെ പദ്ധതി തുടക്കത്തിൽ തന്നെ പാളി.
അർജുൻ മടങ്ങുന്നതിനിടെ വാഹനത്തിന് നേരെ െചർപ്പുളശ്ശേരി സംഘം സോഡാകുപ്പി എറിഞ്ഞെങ്കിലും പിടികൂടാനായില്ല. കടത്തുന്ന സ്വർണത്തിന് കരിപ്പൂരിൽനിന്ന് സുരക്ഷയൊരുക്കാനും തട്ടിയെടുക്കാനെത്തുന്ന സംഘങ്ങളെ കൈകാര്യം ചെയ്യാനും വിവിധ ക്വട്ടേഷൻ സംഘങ്ങൾക്ക് കരാർ നൽകിയിരുന്നു. സംഭവദിവസം പുലർച്ച നിരവധി ചെറുതും വലുതുമായ സംഘങ്ങൾ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നതായി പൊലീസ് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്ത താമരശ്ശേരി കുടുക്കിലുമ്മാരം അരയറ്റും ചാലിൽ അബ്ദുൽ നാസർ എന്ന ബാബു (36), ദുൈബയിൽനിന്ന് സ്വർണം കൊടുത്തയച്ച സംഘം നേരിട്ട് ക്വട്ടേഷൻ നൽകിയ സംഘത്തിലെ അംഗമാണ്. സംഭവദിവസം അറസ്റ്റിലായ ചെർപ്പുളശ്ശേരി സംഘത്തെ നിയോഗിച്ചത് കൊടുവള്ളിയിൽനിന്നുള്ളവരാണ്. സംഭവദിവസം സ്വർണക്കടത്ത് സംഘങ്ങളെ നേരിടാൻ ടിപ്പർ ലോറി വിമാനത്താവള പരിസരത്ത് എത്തിച്ചിരുന്നു. ഇത് താമരശ്ശേരി സംഘമാണ് നിയന്ത്രിച്ചത്. പത്തുപേരാണ് ഇൗ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.