പൊതുവിദ്യാലയങ്ങളിൽ ഒരു ലക്ഷത്തിലധികം കുട്ടികൾ വ്യാജമെന്ന്; സ്കൂൾ പ്രവേശന തട്ടിപ്പിൽ നടപടിയെടുക്കാതെ സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിെച്ചന്ന അവകാശവാദത്തിനിടയിലും ഒരു ലക്ഷത്തിൽപരം കുട്ടികൾ വ്യാജമാണെന്ന കണ്ടെത്തലിൽ നടപടിയെടുക്കാതെ സർക്കാർ.
2019 -20 അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ആകെയുണ്ടായിരുന്ന 37.17 ലക്ഷം വിദ്യാർഥികളിൽ 46,147 കുട്ടികളുടെ യു.െഎ.ഡി (ആധാർ) വ്യാജമാണെന്ന് െഎ.ടി മിഷെൻറ സഹായത്തോടെ കൈറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 91,860 കുട്ടികളുടെ യു.െഎ.ഡി സംശയാസ്പദമാണെന്നും കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
വ്യാജമെന്ന് കണ്ടെത്തിയ 46,147 യു.െഎ.ഡിയിൽ 15,551 എണ്ണം സർക്കാർ, 23,119 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്. 7477 എണ്ണം അൺഎയ്ഡഡ് സ്കൂളുകളിലുമാണ്. ഇതിനു പുറമെ 91,860 വിദ്യാർഥികളുടെ യു.െഎ.ഡി നമ്പർ ശരിയാണോയെന്ന് കണ്ടെത്താനുമായിരുന്നില്ല. ഇതിൽ 33,156 കുട്ടികൾ സർക്കാർ, 47,960 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്. വ്യാജ കുട്ടികളുടെ കാര്യത്തിൽ ആവശ്യമായ പരിശോധന നടത്താതെയാണ് 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ വർധിച്ചെന്ന് സർക്കാർ അവകാശവാദമുന്നയിക്കുന്നതെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.
വ്യാജ കുട്ടികളുടെ എണ്ണം കൂടി ചേർത്താണ് സർക്കാർ പെരുപ്പിച്ച കണക്ക് അവതരിപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഷാജർഖാൻ വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വിവാദമായതോടെ കഴിഞ്ഞ 13ന് പുറത്തുവിട്ട 2020-21ലെ കുട്ടികളുടെ കണക്കിൽ എത്ര വ്യാജ യു.ഐ.ഡിയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ പുറത്തുവിടണം.
കുട്ടികളുടെ യഥാർഥ എൻറോൾമെൻറ് സംബന്ധിച്ച് ശരിയായ കണക്കുകൾ എത്രയും വേഗം കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും ആറാം പ്രവൃത്തി ദിനത്തിലെ തലയെണ്ണൽ പുനഃസ്ഥാപിക്കണമെന്നും സേവ് എജുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.