കൂടുതൽ െട്രയിൻ ഒാടിത്തുടങ്ങി; റിസർവേഷൻ സജീവം
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ ഇളവിനെ തുടർന്ന് നിർത്തിവെച്ച പ്രതിദിന െട്രയിനുകളടക്കം ഒാടിത്തുടങ്ങി. 24 സർവിസാണ് ബുധനാഴ്ച ആരംഭിച്ചത്. എെട്ടണ്ണം വ്യാഴാഴ്ച തുടങ്ങും. മേയ് ആദ്യം പ്രഖ്യാപിച്ച സർവിസ് റദ്ദാക്കൽ പലഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു. സർക്കാർ ഒാഫിസുകളും തൊഴിൽമേഖലകളും പ്രവർത്തിച്ച് തുടങ്ങുകയും യാത്രക്കാർ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ റദ്ദാക്കൽ തുടരേണ്ടതില്ലെന്നാണ് റെയിൽവേ തീരുമാനം. റിസർവേഷനും സജീവമാണ്. ജനശതാബ്ദികൾ, വേണാട്, ഏറനാട്, വഞ്ചിനാട്, ഇൻറർസിറ്റി എന്നീ സ്െപഷൽ സർവിസുകളാണ് ആരംഭിച്ചത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് എല്ലാം.
കോവിഡ് വ്യാപനമാണ് ജനറൽ കോച്ചുകൾ അനുവദിക്കാൻ തടസ്സമെന്നാണ് വിശദീകരണം. ഒന്നാം ലോക്ഡൗണിനെതുടർന്ന് നിർത്തിയ ജനറൽ കോച്ചുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതോടെ സ്ഥിരം യാത്രക്കാരും സീസൺ ടിക്കറ്റിനെ ആശ്രയിക്കുന്നവരുമാണ് വെട്ടിലായത്.
സർവിസ് റദ്ദാക്കുന്നതിന് പ്രധാന കാരണമായി റെയിൽവേ പറയുന്നത് യാത്രക്കാരുടെ കുറവാണ്. ജനറൽ കമ്പാർട്ടുമെൻറുകളും സ്റ്റോപ്പുകളുമടക്കം വെട്ടിക്കുറച്ചാൽ എങ്ങനെ യാത്രക്കാരെ കിട്ടുമെന്നതാണ് ഉയരുന്ന മറുചോദ്യം. ഇതുമൂലം അവശ്യ സർവിസുകളിൽ ഉൾെപ്പടുന്നവരും പ്രയാസത്തിലാണ്.
നിർത്തിവെച്ചിരുന്ന 32 ട്രെയിനുകൾ വ്യാഴാഴ്ചയോടെ ഒാടിത്തുടങ്ങുമെങ്കിലും 16 ട്രെയിനുകൾ ഇൗ മാസം അവസാനം വരെ റദ്ദാക്കി. 02640/02639 ആലപ്പുഴ-ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷൽ, 02695 ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സ്പെഷൽ, 02696 തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് സ്പെഷൽ, 02697/02698 ചെന്നൈ-തിരുവനന്തപുരം-ചെെന്നെ പ്രതിവാര സ്പെഷൽ, 06161/06162 എറണാകുളം-ബാനസ്വാടി- എറണാകുളം സ്പെഷൽ, 06163/06164 ലോകമാന്യതിലക്-കൊച്ചുവേളി-ലോകമാന്യ തിലക് സ്പെഷൽ, 06343/06344 തിരുവനന്തപുരം-മധുര-തിരുവനന്തപുരം അമൃത സ്പെഷൽ എന്നിവയും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
കേരളത്തിലോടുള്ള പതിമൂന്നോളം ട്രെയിനുകളുടെ സമയക്രമത്തിൽ നേരിയ മാറ്റമുണ്ട്. പുറെപ്പടുന്നതും എത്തിച്ചേരുന്നതുമായി സമയങ്ങളിൽ 15 മുതൽ 30 മിനിറ്റുവരെ വ്യത്യാസമാണുണ്ടാകുക. നിലവിൽ 9.20ന് തിരുവനന്തപുരത്തെത്തിയിരുന്ന മംഗളൂരു-തിരുവനന്തപുരം മലബാർ സ്പെഷൽ (06630) ജൂൺ 16 മുതൽ 9.05ന് തമ്പാനൂരിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.