ഡിസംബർ ഒന്നു മുതൽ കൂടുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങിയേക്കും
text_fieldsകൊല്ലം: റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ മുകുന്ദ് കൊല്ലം റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു. ഡിവിഷൻ മാനേജരായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു.
എസ്‌കലേറ്റർ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. റൂഫിങ് നിർമാണം കുറെ നാളായി മുടങ്ങിക്കിടക്കുകയാണ്. രണ്ടാം ടെർമിനലിെൻറ ഭാഗമാണ് എസ്‌കലേറ്ററും.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിെവച്ച, കൊല്ലം-എറണാകുളം മെമു ഡിസംബർ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് അദ്ദേഹം സൂചന നൽകി.
കൊല്ലം സ്‌റ്റേഷനിൽ സ്‌റ്റോപ്പുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി, മലബാർ, പരശുറാം എക്‌സ്‌പ്രസുകൾ, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്, ഗുരുവായൂർ-ചെന്നൈ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളും ഇതോടൊപ്പം സർവിസ് ആരംഭിച്ചേക്കുംം.
നിലവിൽ പാസഞ്ചറായ പുനലൂർ-മധുര, പുനലൂർ-ഗുരുവായൂർ, നാഗർകോവിൽ-കൊല്ലം-കോട്ടയം എന്നിവയും എക്‌സ്‌പ്രസ് ട്രെയിനുകളായി സർവിസ് പുനരാരംഭിക്കും. ലോക്‌ഡൗണിനുശേഷം ജനശതാബ്‌ദി, വേണാട്, കേരള, ലോകമാന്യതിലക്, കുർല, കന്യാകുമാരി-ബംഗളൂരു, കോർബ, ഷാലിമാർ ട്രെയിനുകൾ സർവിസ് പുനരാരംഭിച്ചിരുന്നു.
സ്‌റ്റേഷനിൽ ഓപൺ ടിക്കറ്റ് സംവിധാനം പുനരാരംഭിച്ചിട്ടില്ല. ടിക്കറ്റ് റിസർവ് ചെയ്യാനും ഓൺലൈനിൽ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. അതേസമയം, ട്രെയിനുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കൊല്ലം സ്‌റ്റേഷൻ മാനേജർ സാംകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.