നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടു ലക്ഷത്തിലധികം പ്രവാസികള്‍
text_fieldsതിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരുന്നതിനായി ഏര്‍പ് പെടുത്തിയ നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ഇതിനകം 2,02000 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി മുഖ്യമന്ത്രി.
പ്രവാസികളെ പരമാവധി സഹായിക്കാന്‍ ഇന്നലെ മുതലാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങിയത്. വെബ്സൈറ്റ ് പ്രവർത്തനം തുടങ്ങിയതുമുതൽ 202000 പേര്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ സഹായിക്കാ ന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ ബാധയും തുടര്‍ന്ന് ലോക്ക്ഡൗണും വന്ന ഘട്ടത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ വിഷയം പ്രവാസികളുടേതാണ്. പ്രവാസികൾ സുരക്ഷിതമായിരിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ മുന്തിയ പരിഗണന. പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ നിരന്തരം നടത്തുന്ന ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. അതുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്തെ പ്രമുഖ മലയാളികളുമായി ഇന്നലെ ആശയവിനിമയം നടത്തിയിരുന്നതയാും കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് തന്നെ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനക്കും ക്വാറൻറീനും ആവശ്യമായ സജ്ജീകരണം ഒരുക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമെങ്കില്‍ അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.