അൽഖാഇദ വേട്ട: മുസറഫ് ഹസൻ 10 വർഷമായി ടെക്സ്റ്റൈൽസ് മാനേജർ
text_fieldsപെരുമ്പാവൂര്‍/കളമശേരി: തീവ്രവാദ ബന്ധം ആരോപിച്ച് എൻ.ഐ.എ. പിടികൂടിയവരിൽ മുസറഫ് ഹസൻ 10 വർഷമായി ജോലി നോക്കിയിരുന്നത് പെരുമ്പാവൂരിലെ ബോംബെ ഫാഷൻ എന്ന ടെക്സ്റ്റൈൽസിൽ. ടെക്സ്റ്റൈൽസിൽ മാനേജറായിരുന്നു മുസറഫ് എന്ന് ഉടമ പറഞ്ഞു.
പിടിയിലായ യാകൂബ് ബിശ്വാസ് പ്രദേശത്ത് പുതുമുഖമാണ്. ഇയാൾക്ക് പെരുമ്പാവൂർ കണ്ടന്തറ ഹോട്ടലിലായിരുന്നു ജോലി. ഏലൂർ പാതാളത്ത് കെട്ടിടം പണികൾ ചെയ്തിരുന്നയാളാണ് മുർഷിദ് ഹസൻ (26) എന്ന് നാട്ടുകാർ പറയുന്നു. പതിവായി പള്ളികളിൽ നമസ്കാരത്തിന് എത്തുന്ന മർഷിദ് ഹസനെ കുറിച്ച് സംശയമൊന്നും തോന്നിയിരുന്നിെല്ലന്ന് സ്ത്രീകൾ അടക്കമുള്ള അയൽവാസികളും പറയുന്നു.
എന്നാൽ, എല്ലാ ദിവസവും ജോലിക്ക് പോയിരുന്നിെല്ലന്ന് ഒപ്പം താമസിച്ചിരുന്നയാൾ വെളിപ്പെടുത്തി. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതലാണ് മുർഷിദിനെ പ്രദേശത്ത് കാണാൻ തുടങ്ങിയത്. കാഞ്ഞിരത്തിങ്കൽ വീട്ടിൽ നാസറിെൻറ ഉടമസ്ഥതയിലുള്ളതാണ് ഇയാൾ അടക്കമുള്ളവർ താമസിച്ചിരുന്ന വീട്. നാസറിനെ ചോദ്യം ചെയ്യാനായി എൻ.ഐ.എ. വിളിപ്പിച്ചിരുന്നു.
അതേസമയം, മുസറഫ് അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായി ബോംബെ ഫാഷന്‍ ഉടമ പറഞ്ഞു. മൂന്നുവര്‍ഷം ഷോപ്പിൽ നിന്നശേഷം നാട്ടില്‍ പോയി ഭാര്യയും മക്കളുമായി തിരിച്ചെത്തി. രാവിലെ ഒമ്പതിന് കട തുറന്നിരുന്നതും രാത്രി എട്ടിന് കടയടച്ച് താക്കോല്‍ ഏല്പിച്ചിരുന്നതും ഇയാളാണ്.
വെള്ളിയാഴ്ച അര്‍ധരാത്രി പൊലീസ് വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഉടമ പറഞ്ഞു. മൂന്നുമാസം മുമ്പാണ് മുടിക്കല്‍ വഞ്ചിനാട് സ്വകാര്യവ്യക്തിയുടെ വാടകക്കെട്ടിടത്തിൽ താമസമാക്കിയത്. അതിനുമുമ്പ് നാലഞ്ച് കി.മീ അകലെ മാവിന്‍ചുവട് ഉൾപ്പെടെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്. എപ്പോഴും നല്ല വേഷത്തിലാണ് കാണാറുള്ളതെന്ന് സമീപവാസികൾ പറയുന്നു.
രണ്ട് മക്കൾ സമീപത്തെ സ്കൂളിലാണ് പഠിക്കുന്നത്. യാകൂബ് ബിശ്വാസ് രണ്ടരമാസം മുമ്പാണ് അടിമാലിയില്‍നിന്ന് എത്തിയത്. ഹോട്ടലിന് എതിര്‍വശം അന്തര്‍സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയ കെട്ടിടത്തിലായിരുന്നു താമസം. കൂടെ താമസിക്കുന്നവർക്കും അപരിചിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.