പോസ്റ്റ്മോർട്ടത്തിനായി മസ്ജിദിെൻറ കവാടങ്ങൾ തുറന്നു
text_fieldsഎടക്കര (മലപ്പുറം): കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ ്റുമോര്ട്ടം ചെയ്യാന്‍ മസ്ജിദുല്‍ മുജാഹിദീനില്‍ സൗകര്യമൊരുക്കി, പോത്തുകല്ല് ജംഇ യ്യതുല് മുജാഹിദീന്‍ മഹല്ല് കമ്മിറ്റി നന്മയുടെ മാതൃക തീർത്തു. ഉരുള്‍പൊട്ടലില്‍ 30 പേ രുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കിലോമീറ്ററുകൾക്കപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജിലോ നിലമ്പൂര്‍ ജില്ല ആശുപത്രിയിലോ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് മനസ്സിലാക്കിയ അധികൃതര്‍ അനുയോജ്യസ്ഥലം അന്വേഷിക്കുന്നതിനിടയിലാണ് പള്ളി ഭാരവാഹികളുമായി സംസാരിച്ചത്. ആവശ്യം കേട്ടയുടനെ കമ്മിറ്റി പ്രസിഡൻറ് കണ്ണന്കുഴിയന് അബ്ദുറഹ്മാനും സെക്രട്ടറി കവണഞ്ചേരി അബ്ദുല്‍ കരീമും സൗകര്യം ചെയ്യുകയായിരുന്നു.
സ്ത്രീകള്‍ നമസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഭാഗവും അതിനോട് ചേര്‍ന്ന് അംഗശുദ്ധി വരുത്താനുള്ള സ്ഥലവുമാണ് വിട്ടുനല്‍കിയത്. പള്ളിക്ക് കീഴിലെ മദ്റസയില്നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യിത്ത് കുളിപ്പിക്കാൻ ഉപയോഗിക്കുന്ന മേശയും ഒരുക്കിക്കൊടുത്തു. അഞ്ച് ടേബിളുകളാണ് തയാറാക്കിയത്. മൃതദേഹങ്ങളില്‍ 23 എണ്ണം പോസ്റ്റ്മോര്‍ട്ടം ചെയ്തത് ഇവിടെ വെച്ചാണ്. തിരിച്ചറിയാത്ത നാല് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
മഞ്ചേരി മെഡിക്കല്‍ കോളജിലെ അസോ. പ്രഫസര്‍ ഡോ. സഞ്ജയ്, ഡോ. ലെവിസ് വസീം, ഡോ. പാര്‍ഥസാരഥി, ഡോ. അജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തകർ താമസിക്കുന്നതും ജംഇയ്യതുല്‍ മുജാഹിദിന് കീഴില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ പള്ളിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.