സംഘടിത സകാത്തിന് മഹല്ലുകൾ മുൻകൈയെടുക്കണം
text_fieldsകോഴിക്കോട്: സംഘടിത സകാത് പ്രായോഗികമായി നടപ്പിലാക്കാനുള്ള മാർഗങ്ങൾ കർമശാസ്ത്രഗ്രന്ഥങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് പണ്ഡിത സംഘടനകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ അതിന് മഹല്ലുകൾ മുൻകൈ എടുക്കണമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘടിത സകാത്തിനെ എതിർക്കുന്നവർ ഇസ്ലാമിന്റെ പ്രായോഗികതയെയാണ് വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത്.
സകാത് വിതരണത്തിന് പ്രായോഗിക മാർഗങ്ങളുണ്ടെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയതായി വിമർശകർപോലും അംഗീകരിക്കുന്നുണ്ട്. ആ മാർഗമെങ്കിലും അവലംബിക്കാൻ മഹല്ല് കമ്മിറ്റികളെ പ്രേരിപ്പിക്കുന്നതിന് പകരം സംഘടിത സകാത് സംവിധാനത്തെ ആക്ഷേപിക്കുന്നത് ഖേദകരമാണ്.
ഖലീഫമാരും ഭരണാധികാരികളും നിർവഹിച്ച മറ്റ് പല കാര്യങ്ങൾക്കും ബദൽ സംവിധാനങ്ങളുണ്ടാക്കുകയും അവ പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യുന്നവർ സകാത്തിന്റെ വിഷയത്തിൽ മാത്രം നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ശരിയല്ല. കെ.ജെ.യു നൂറാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 26ന് എറണാകുളത്ത് സാമ്പത്തിക സമ്മേളനം സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.