Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് വരുന്നത്​ കൂടുതലും സി.പി.എമ്മിൽനിന്ന്​ -കെ. സുരേന്ദ്രൻ

text_fields
bookmark_border
k surendran
cancel

തൃശൂർ: കേരളത്തിൽ ബി.ജെ.പിയിലേക്ക് കടന്നുവരുന്നവരിൽ വലിയൊരു വിഭാഗം സി.പി.എമ്മിൽ നിന്നാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. സി.പി.എമ്മിലെ നിരവധി എം.എൽ.എമാർ ബംഗാളിൽ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്​. നാല്​ ലോക്​സഭ എം.പിമാരാണ്​ സി.പി.എം വിട്ട്​ ബി.ജെ.പിയിൽ ചേർന്നത്​. എല്ലാ ദിവസവും പ്രമുഖർ ബി.ജെ.പിയിൽ ചേരുന്നു -തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്ത് വിടും. അതിൽ ഒരു കഥയ്​ക്കും ഉള്ള സ്​കോപ്പില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട്​ രാജ്യത്തിനകത്തും പുറത്തും നിരവധി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്​. എല്ലാ അഴിമതി കേസുകളിലുമെന്നത്​ പോലെ ഇതിലും ആദ്യം നിഷേധിക്കുകയും പിന്നീട്​ മുടന്തൻ ന്യായം പറയുകയുമാണ്​ പിണറായി സർക്കാർ ചെയ്യുന്നത്​. അഴിമതിക്കെതിരെ ശക്​തമായ നിലപാട്​ സ്വീകരിച്ച ജേക്കബ്​ തോമസും ഇ. ശ്രീധരനും എൻ.ഡി.എയോടൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMK SurendranBJP
News Summary - most of the people coming to the BJP are from the CPM says k Surendran
Next Story