അമ്മയും കുഞ്ഞും മരിച്ച സംഭവം; മെഡിക്കൽ സംഘം ഇന്ന് റിപ്പോർട്ട് നൽകും
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും.
സർജറി വിഭാഗം മേധാവി ഡോ. സജീവ്കുമാർ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കർ, കാർഡിയോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. വിനയകുമാർ, അനസ്തേഷ്യ വിഭാഗം എച്ച്.ഒ.ഡി ഡോ. ഹരികൃഷ്ണൻ, ഫോറസിക് വിഭാഗം ഡോ. നിധിൻ മാത്യു, നഴ്സിങ് വിഭാഗം മേധാവി അംബിക എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. വെള്ളിയാഴ്ച റിപ്പോർട്ട് പൂർത്തിയായെങ്കിലും ശനിയാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച രാവിലെയാകും സൂപ്രണ്ടിന് റിപ്പോർട്ട് സമർപ്പിക്കും.
പൊക്കിൾക്കൊടി ചുരുങ്ങിയതാണ് കുട്ടിമരിക്കാൻ ഇടയായതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അമ്മക്ക് രക്തസമ്മർദവും ഹൃദയമിടിപ്പും കുറഞ്ഞതോടെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിലും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നതെന്നും സൂചനയുണ്ട്. ഡോക്ടർമാരുടെ പിഴവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.