മക്കളുടെ പ്രാർഥന ‘മരണ’ത്തെ തോൽപിച്ചു, ഉൗർമിളക്ക് രണ്ടാംജന്മം
text_fieldsമയ്യനാട്: കണ്ണീരും പ്രാർഥനയുമായി ആ മക്കൾ മാതാവിനെ കാത്തിരുന്നത് രണ്ടു പതിറ്റാണ ്ട്. അന്വേഷണമെല്ലാം ശൂന്യതയിലൊടുങ്ങിയപ്പോൾ നഷ്ടപ്പെട്ടെന്ന് കരുതി മാതാവിന് അവർ മരണാനന്തര ക്രിയയും നടത്തി. എന്നാൽ, അവിശ്വസനീയമായി കാലം കാത്തുെവച്ച മാതാവിന െ അവർക്ക് തിരിച്ചുകിട്ടി.
മയ്യനാട് എസ്.എസ്. സമിതി അഭയകേന്ദ്രത്തിൽ മാതാവിനെ കണ ്ടുമുട്ടിയപ്പോൾ ബിഹാർ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ അർവിന്ദ് ചൗധരിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അൽപനേരത്തെ മൗനത്തിനു ശേഷം ഇരുവരും കെട്ടിപ്പിടിച്ചുകരഞ്ഞു. ബിഹാറിൽ പട്ന ജില്ലയിലെ അഗ്വാൻപൂരിൽനിന്ന് 20 വർഷം മുമ്പ് കാണാതായ ലത എന്ന ഊർമിളയാണ് വീട്ടിലേക്കുമടങ്ങിയത്.
മനോനില തെറ്റിയനിലയിൽ മുഷിഞ്ഞ വസ്ത്രവും ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞുതിരിഞ്ഞ ഊർമിളയെ (58) 2001 മാർച്ച് 15നാണ് സന്നദ്ധ സംഘടനാ പ്രതിനിധികൾ മയ്യനാട് എസ്.എസ് സമിതി അഭയ കേന്ദ്രത്തിലെത്തിച്ചത്. സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ നടത്തിയ ചികിത്സയുടെ ഫലമായി അവർക്ക് മനോനില വീണ്ടു കിട്ടി. കേരളത്തിലെ അനാഥമന്ദിരങ്ങളിൽനിന്ന് ഇതര സംസ്ഥാനക്കാരെ സ്വന്തം വീട്ടിലെത്തിക്കാൻ പ്രവർത്തിക്കുന്ന പ്രത്യാശ പ്രോജക്ടിലെ മനീഷ് കുമാർ, ഫാ.ജോഷ്വാ എന്നിവർ അടുത്തിടെ സമിതിയിലെത്തി ഊർമിളയോട് വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ്, ബിഹാറിലെ മേൽവിലാസം കണ്ടെത്തിയത്.
ഫത്തദാ ബുജൂർ പഞ്ചായത്തിലെ മോക്കോമാ ഗ്രാമത്തിലാണ് ഇപ്പോൾ ഇവരുടെ കുടുംബം താമസിക്കുന്നത്. കുടുംബത്തിലെ ഒരാളുടെ ഫോണിലേക്ക് ഉൗർമിള വിഡിയോ കോളിലൂടെ സംസാരിച്ചു. എന്നെന്നേക്കുമായി നഷ്ടപ്പെെട്ടന്നു കരുതിയ മാതാവിനെ കണ്ടപ്പോൾ കുടുംബാംഗങ്ങൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദം. മകനും ബാങ്ക് ഉദ്യോഗസ്ഥനുമായ അർവിന്ദ് ചൗധരിയും ഭാര്യ സോണി ദേവിയും മാതാവിനെ നേരിൽ കാണാൻ ഉടൻ കേരളത്തിലേക്ക് തിരിച്ചു.
ഊർമിളയുടെ ഭർത്താവ് കേശവ് ചൗധരി സർക്കാർ ജോലിയിൽനിന്ന് വിരമിച്ച് വീട്ടുകാര്യം നോക്കി കഴിയുകയാണ്. നാലു മക്കളുണ്ട്. ഒരു മകൻ മരിച്ചു. മറ്റൊരു മകനും മകളും നാട്ടിലുണ്ട്.
എസ്.എസ് സമിതി അന്തേവാസികൾക്കൊപ്പം ഒരു ദിവസം താമസിച്ച ശേഷമാണ് അർവിന്ദ് ചൗധരി മാതാവിനെ ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.