കുഞ്ഞിനെ പള്ളിമുറ്റത്ത് ഉേപക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ
text_fieldsകോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കരിപ്പൂർ വി മാനത്താവളത്തിൽ കഫറ്റീരിയയിൽ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ ്വദേശമായ തൃശൂരിൽ ചെന്ന് യുവതിയെ െപാലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെട ുത്തി. കുട്ടിയുടെ പിതാവ് സഹപ്രവർത്തകനും മലപ്പുറം തവന്നൂർ സ്വദേശിയുമായ 21കാരനാണ്. ഒന്നര വർഷം മുമ്പാണ് ഇരുവരും ബന്ധം തുടങ്ങിയതെന്നും വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇരുവരും കരിപ്പൂരിൽതെന്നയായിരുന്നു താമസം. ഇടക്ക് മാത്രമാണ് യുവതി വീട്ടിൽ പോയിരുന്നത്. യുവതി ഗർഭിണിയാണെന്ന് മാതാവിന് സംശയം തോന്നിയിരുന്നെങ്കിലും വിദഗ്ധമായി മാതാവിനെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഗൾഫിൽ ജോലിതേടി പോയ യുവാവിനെ പ്രസവത്തിന് ഒരാഴ്ചമുമ്പ് യുവതി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവർ ബംഗളൂരു ആർ.കെ ആശുപത്രിയിൽ ചികിത്സ തേടി. പ്രസവം കഴിഞ്ഞ് ട്രെയിനിൽ കോഴിക്കോെട്ടത്തിയ ഇരുവരും യുവാവിെൻറ ബുള്ളറ്റിൽ പന്നിയങ്കര പള്ളിയിലെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നതിനിടെ സംശയകരമായ ബുള്ളറ്റ് ശ്രദ്ധയിൽ പെടുകയും ആ ബുള്ളറ്റ് നമ്പർ വഴി യുവാവിെൻറ വീട്ടിലെത്തുകയുമായിരുന്നു. അവിടെനിന്നാണ് യുവതിയുടെ വിവരങ്ങൾ ലഭിച്ചത്. എന്നാൽ, കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നവംബർ ഒന്നിന് യുവാവ് ഗൾഫിേലക്ക് തിരിച്ചുപോയതിനാൽ പിടികൂടാനായിട്ടില്ല.
സാധാരണ പ്രസവമായിരുന്നെങ്കിലും പ്രസവശേഷം വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് െഎ.എം.സി.എച്ചിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സെൻറ് വിൻസൻറ് ഹോമിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.