മകൾ ഓടിച്ച സ്കൂട്ടർ മറിഞ്ഞ് മാതാവ് മരിച്ചു
text_fieldsആലപ്പുഴ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ആലപ്പുഴ വഴിച്ചേരി ജങ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ശവക്കോട്ടപ്പാലത്തിന് സമീപത്തെ വൈദ്യുതി ഭവന് മുന്നിലായിരുന്നു അപകടം. ആറാട്ടുവഴിയിലെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇവിടുത്തെ റോഡിൽ സിമന്റ് കട്ടകൾ ഇളകിയ നിലയിലായിരുന്നു. ഇവിടെ വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.