തിങ്കളാഴ്ച എല്ലാ സ്കൂളുകളിലും മാതൃഭാഷ പ്രതിജ്ഞ നടത്തും- വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: തിങ്കൾ മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണമായും തുറക്കും. ഫെബ്രുവരി 21 മാതൃഭാഷ ദിനമാണ്. അതുകൊണ്ട് തന്നെ അന്ന് എല്ലാ സ്കൂളുകളിലും മാതൃഭാഷ പ്രതിജ്ഞ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ തൊഴിലാളി സംഘടനകൾ, ഡി.വൈ.എഫ്.ഐ തുടങ്ങിയവർ പങ്കെടുക്കും. 47 ലക്ഷം കുട്ടികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുമാനിച്ച പ്രകാരം പരീക്ഷകൾ കൃത്യമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 11 മണിക്കാണ് സ്കൂളുകളിൽ ഭാഷാപ്രതിജ്ഞയെടുക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് പ്രതിജ്ഞയെടുക്കുക. മലയാളം ഭാഷാപണ്ഡിതർ, എഴുത്തുകാർ, സാംസ്കാരിക നായകർ തുടങ്ങിയവർ വിവിധ സ്കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും സ്കൂൾ തല ചടങ്ങുകളിൽ ഉണ്ടാകും. വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.