Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2024 9:51 PM IST Updated On
date_range 18 April 2024 9:51 PM ISTനിമിഷ പ്രിയയെ കാണാൻ മാതാവ് യമനിലേക്ക്; ശനിയാഴ്ച യാത്ര തിരിക്കും
text_fieldsbookmark_border
തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും മാതാവ് പ്രേമകുമാരി ശനിയാഴ്ച യമനിലേക്ക് തിരിക്കും.
യമനിലെ ബിസിനസുകാരൻ സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യമനിൽ പോകാൻ അനുവാദം തേടി അവർ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു.
സ്വന്തം ഉത്തരവാദിത്വത്തിൽ പോകാൻ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിലപാട് ആരാഞ്ഞു.
എന്നാൽ, പോകാൻ സഹായം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. തുടർന്നാണ് സ്വന്തം ചെലവിൽ പോകാമെന്ന കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story