Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിലിലുള്ള മകന്​...

ജയിലിലുള്ള മകന്​ കഞ്ചാവ്​ എത്തിക്കാൻ വന്ന അമ്മ അറസ്റ്റിൽ

text_fields
bookmark_border
latha
cancel

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്‍റെ ഭാര്യ ലതയെയാണ്​ (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. നിധിനും സംഘവും അറസ്റ്റ് ചെയ്തത്​.

കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന്​ കഞ്ചാവ് നൽകാൻ ലത വരുന്നുണ്ടെന്ന്​ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ എക്സൈസ് നിരീക്ഷണം നടത്തിയത്. ലതയുടെ ഹാൻഡ്​ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയിലിൽ കിടക്കുന്ന പ്രതികൾക്ക് മയക്ക് മരുന്ന്​ എത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറികടക്കാനാണ്. 80 ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന്​ കണ്ടെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - mother who bring cannabis for her son in jail was arrested
Next Story